സി.വി.ഷിബു കൽപ്പറ്റ: നവകേരള സദസ്സ് പുരോഗമിക്കുമ്പോൾ പരിപാടിയുടെ പ്രചരണാർത്ഥം തയ്യാറാക്കിയ പരസ്യ സംഗീത ആൽബത്തിൽ മുഖ്യ വേഷം ചെയ്തതിൻ്റെ ത്രില്ലിലാണ് വയനാട് കല കലക്ട്രേറ്റിലെ ജീവനക്കാരനും ട്രക്കിംഗ് പരിശീലകനുമായ ഷാജി പി.മാത്യു. ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ആണ് നവകേരള സദസ്സിന് കിടിലൻ പ്രൊമോ വീഡിയോ പുറത്തിറക്കിയത്. പ്രളയവും കോവിഡും പ്രമേയമാക്കി മുഖ്യമന്ത്രിയെ മല കയറുന്ന സാഹസിക യാത്രികനോട് ഉപമിച്ചാണ് അതിജീവനത്തിൻ്റെ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.കേരള സർക്കാരിൻ്റെ ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസിന് വേണ്ടി സംവിധായകൻ റ്റാനു ബലക് ആണ് വീഡിയോ സംവിധാനം ചെയ്തത്. മൂന്ന് മിനിട്ടും പത്ത് സെക്കൻഡും ദൈർഘ്യമുള്ളതാണ് വീഡിയോ . ട്രക്കിംഗ് ഗ്രൂപ്പിലേക്ക് വന്ന ഒരു മെസേജ് വഴിയാണ് വയനാട് കലക്ട്രേറ്റിലെ ഡി.ഇ.ഒ.സി. ചാർജ് ഓഫീസറായ ഷാജി പി. മാത്യുവിന് വീഡിയോയിൽ മുഖ്യ വേഷം ലഭിച്ചത് . ഡാർജലിംഗിലെ എച്ച്.എം. ഐ.യിൽ നിന്ന് പർവ്വതാരോഹണത്തിൽ പരിശീലനം നേടിയ ഷാജി കശ്മീർ ഗ്രേറ്റ് ലേക്ക് ട്രക്കിംഗും ,ഉത്തരാഖണ്ഡിലെ 6500 മീറ്റർ ഉയരമുള്ള ഭാഗീരഥി 2 മല കയറ്റവും കഴിഞ്ഞ് അടുത്തിടെയാണ് തിരിച്ചെത്തിയത് . 20 ദിവസത്തെ പർവ്വതാരോഹണത്തിനിടെ ഹിമാലത്തിൽ മാത്രം 400 കിലോ മീറ്റർ സഞ്ചരിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നവകേരള സദസ്സ് പ്രൊമോ വീഡിയോക്ക് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...