മേപ്പാടി :മേപ്പാടി മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃതത്തില്‍ മേപ്പാടി കോട്ടപ്പടി വില്ലേജ് ഓഫീസിലേക്ക് ധര്‍ണ നടത്തി വര്‍ഷങ്ങളായി ഭൂമി കൈവശം വെച്ച് വരുന്ന കര്‍ഷകരുടെ ഭൂമിക്ക് പട്ടയം നല്‍കണമെന്നും വെള്ളരിമല, കോട്ടപ്പടി, തൃക്കൈപറ്റ എന്നീ വില്ലേജുകളില്‍ സംയുക്ത പരിശോധന നടത്തിയതും യു ഡി എഫ് ഗവ:കാലത്ത് നടപടികള്‍ പൂര്‍ത്തികരിച്ചതുമായതും നിലവില്‍ അപേക്ഷ സ്വീകരിച്ചതുമായ മുഴുവന്‍ ഭൂമികള്‍ക്കും പട്ടയം നല്‍കണമെന്ന് സമരത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ ഇത്തരത്തിലുള്ള ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെ മുഖ്യമന്ത്രിയും പരിവാരങ്ങളും നവകേരള യാത്ര നടത്തി കോടികള്‍ ദൂര്‍ത്തടിക്കുന്നത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും യോഗം കുറ്റപ്പെടുത്തി. കര്‍ഷക കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡന്റ് ജോണ്‍ മാത അധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡന്റ് വി എന്‍. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഗോകുല്‍ദാസ് കോട്ടയില്‍, കെ ജെ ജോണ്‍, പ്രമോദ് തൃക്കൈപ്പറ്റ, എ രാംകുമാര്‍, പി എം സൈതലവി , ബെന്നി വട്ടപ്പറമ്പില്‍, സതീഷ് നെല്ലി മുണ്ട, ബാബു തോമസ്, സുരേഷ് ബാബു മേപ്പാടി , സജിത്ത് കുമാര്‍, സ്റ്റീഫന്‍ മേപ്പാടി, പി ആര് കൃഷ്ണന് കുട്ടി, ബെന്നി കേല്പള്ളി, പൗലു കോട്ടനാട്, മൊയ്തീന് കുട്ടി ചുളിക്ക എന്നിവര്‍ സംസാരിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....