.
ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമ ചന്ദ്രൻ ഉത്ഘാടനം ചെയ്തു.
കൊച്ചി: വയനാട് കൂളിവയൽ ആസ്ഥാനമായി മനുഷ്യവിഭവ വികസന പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയായ സൈനിന്റെ പതിനഞ്ചാം വാർഷിക പ്രഖ്യാപനവും മൂന്നാം കോൺക്ലെവും കൊച്ചിയിൽ സമാപിച്ചു. പരിപാടി കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പശ്ചാത്യ മൂല്യങ്ങൾക്ക് പിറകെ പറഞ്ഞപ്പോൾ തനത് മൂല്യം നമ്മൾ കൈവിട്ടെന്നും, മനുഷ്യ വിഭവം ഗുണമുള്ളതാകാൻ കുടുംബ സങ്കല്പത്തെ ചേർത്ത് നിർത്തണമെന്നും ജെസ്റ്റീസ് അഭിപ്രായപ്പെട്ടു. സമൂഹം നന്നാകുന്നത് വ്യക്തികൾ മാറുമ്പോളാണ് നമ്മൾ കുടുംബത്തിലെ മാതൃക ആയാൽ മാത്രമേ സാമൂഹിക തലത്തിൽ പ്രതിഫലനം ഉണ്ടാകൂ. ഇതെല്ലാം മുന്നിൽ കണ്ടു വ്യക്തികളുടെ വളർച്ചയിലും മനുഷ്യ വിഭവ വികസന മേഖലയിലും സൈൻ തീർക്കുന്ന മാതൃക അഭിനന്ദനാർഹമാണെന്ന്. അതിന് തുടർച്ചയും വളർച്ചയും ഉണ്ടാകട്ടെ എന്ന് ജെസ്റ്റീസ് ദേവൻ രാമചന്ദ്രൻ ആശംസിച്ചു
വിവിധ സെഷനുകളിലായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി തങ്ങൾ എന്നിവർ സംസാരിച്ചു.
സൈൻ ചെയർമാൻ പാണക്കാട് മുനവ്വറയിൽ ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള പദ്ധതികൾ എങ്ങനെയായിരിക്കും എന്ന് സൈൻഎക്സിക്യൂട്ടീവ് ഡയറക്ടർ അവതരിപ്പിച്ചു.
സേവന വഴിയിൽ 15 വർഷം പൂർത്തിയാക്കിയ ചരിത്ര നിമിഷത്തിൽ സൈൻ സാരഥികളും, പ്രവർത്തകരും അഭ്യുതകാംക്ഷികളും ഒത്തു ചേർന്നതായിരുന്നു സൈൻ കോണ്‍ക്ലെവ്
INFO SIGN
പ്രവർത്തന മികവിന്റെ 15 വർഷങ്ങൾ പൂർത്തിയാക്കുകയാണു സൈൻ കൂട്ടായ്മ. നാളിത് വരെ നടത്തിയ പരിശ്രമങ്ങൾ ഫലപ്രദമായ ഒരു തലമുറയുടെ നിർമ്മിതിക്ക് വേണ്ടിയായിരുന്നു. വിദ്യാർത്ഥികൾ, യുവതീ-യുവാക്കൾ, കുടുംബിനികൾ, സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകർ, സംരംഭകർ തുടങ്ങി സൈൻ പരിശീലനങ്ങളുടെ ഗുണഭോക്താക്കളായവർ ലക്ഷത്തിലധികമാണ്. വലിയ കൊട്ടിഘോഷങ്ങളില്ലാതെ ശാന്തമായി നടന്ന് തീർത്ത ഒന്നര പതിറ്റാണ്ട് കാലം അഭിമാനകരമായ ഒരു ടീം വർക്കിന്റെ ഫലമാണ്.
സൈൻ ഫിലോസ്ഫിയറെന്ന 13 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ആസ്ഥാനവും, റെസിഡൻഷ്യൽ സ്കൂളും, ക്യാമ്പ് സെന്ററുമെല്ലാം പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വിധം ജനഹൃദയങ്ങൾ കീഴടക്കിയതാണ്.
കേന്ദ്ര കേരള ഗവണ്മെന്റുകളുടെ തൊഴിൽ-നൈപുണി പരിശീലനങ്ങളുടെ അംഗീകൃത ഏജൻസിയായി തെരഞ്ഞെടുക്കപ്പെട്ടതും നൂറുക്കണക്കിനു യുവതീ യുവാക്കൾക്ക് സൗജന്യമായി തൊഴിൽ പരിശീലനവും മികച്ച ജോലിയും ലഭ്യമാക്കാനായതും ഏറെ ചാരിതാർഥ്യജനകമാണ്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....