കൽപ്പറ്റ: കർഷകനെ മറന്ന് നവകേരള സദസ്സ് നടത്തുന്നവർ സ്വന്തം നിലനിൽപ്പും മറന്നു പോകുന്നുവെന്ന് ഭാരതീയ കിസാൻ സംഘ് . കർഷക വിരുദ്ധ സർക്കാരിൻ്റെ ആർഭാടത്തിലും ധൂർത്തിലും പ്രതിഷേധിച്ച് നെൽകർഷക സമിതിയുമായി ചേർന്ന് സംഘ് കലക്ട്രേറ്റ് മാർച്ച് നടത്തി. കേരള സർക്കാരിൻ്റെ നെൽകർഷകരോടുള്ള കടുത്ത അവഗണനയിലും കർഷകരെ കടക്കെണിയിലകപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യം സൃഷ്ടിക്കുന്ന സർക്കാർ നടപടിയിലും പ്രതിഷേധിച്ചാണ് ഭാരതീയ കിസാൻ സംഘും കേരള നെൽ കർഷക സമിതിയും സംയുക്തമായി വയനാട് ജില്ലാ കളക്ടറേറ്റിലേക്ക് ധർണ നടത്തിയത്. കിസാൻ സംഘ് ജില്ലാകമ്മിറ്റി അംഗം എം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ ബാലൻ മാസ്റ്റർ അധ്യക്ഷനായി. എം രവികുമാർ, പി കെ അച്യുതൻ, എം ദാമോദരൻ, ഉണ്ണികൃഷ്ണൻ മാവറ, എ വി രവിചന്ദ്രൻ എന്നിവർ സംസാരിച്ചു. കർഷകൻ മരിച്ചുവീഴുമ്പോൾ ധൂർത്തും ആർഭാടവും കൊണ്ട് മന്ത്രി സഭ നവകേരള സദസ്സ് നടത്തി ആനന്ദിക്കുകയാണന്ന് നേതാക്കൾ ആരോപിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....