കൽപ്പറ്റ :മഹിളാ സമന്വയ വേദിയുടെ സ്ത്രീശക്തി സംഗമം കൽപ്പറ്റയിൽ നടക്കുമെന്ന്ബന്ധപ്പെട്ടവർ വയനാട് പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭാരതത്തിന്റെ ജനസംഖ്യയിൽ 50% വരുന്ന സ്ത്രികൾ ഈ കാലഘട്ടത്തിന്റെ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിന് ഒരുപരിഹാരം തേടുന്നതിന്റെ ഭാഗമായി കുടുംബത്തിൻ്റെ അടിത്തറയായ അമ്മമാരെ കേന്ദ്രീകരിച്ച് കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ മേഖലകളിലെ വനിത സംഘടനകൾ ഒന്നിച്ചുചേർന്ന് മഹിള സമന്വയവേദി രൂപീകരിച്ചിട്ടുണ്ട്. കൂട്ടായ്മയിലൂടെ സംസ്ഥാനത്ത് ജില്ലകൾ തോറും സ്ത്രീശക്തി സംഗമം, സ്ത്രീകളുടെ സമ്മേളനങ്ങൾ എന്നിവ നടത്തിവരുന്നു. വയനാട് ജില്ലയിലും നവംബർ 19 ഞായറാഴ്ച 10 മണി മുതൽ 3.30 വരെചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ പരിപാടി നടത്തും. പരിപാടിയുടെ നടത്തിപ്പിനായ് 105 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. സ്ത്രീശാക്തിസംഗമം ജില്ലാ അദ്ധ്വക്ഷ. ഡോ. അജിത സഞ്ജയ് വാസുദേവ് (അമൃത ഹോസ്പിറ്റൽ കൈനാട്ടി)അധ്യക്ഷത വഹിക്കും. മാനന്തവാടി അമൃതാനന്ദമയി ആശ്രമം മഠാധിപതി ബ്രഹാമചാരിണി ദീക്ഷിതാം മൃത ചൈതന്യ ഉദ്ഘാടനം നിർവഹിക്കും . മഹിള സമന്വയ സംസ്ഥാന സംയോജക അഡ്വക്കറ്റ് അഞ്ജനാ ദേവി ഭാരതീയ സ്ത്രീ സങ്കല്പം എന്ന വിഷയത്തിൽ സംസാരിക്കും. ബി.എം.എസ് സ്റ്റേറ്റ് സെക്രട്ടറി ചന്ദ്രലതടീച്ചർ രാഷ്ട്രപുരോഗതിയിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയം അവതരിപ്പിക്കും. ഡോ. ലക്ഷ്മി വിജയൻ സിന്ധു ഐരവീട്ടിൽ എം. ശാന്തകുമാരി ടീച്ചർ, മഹിള ഐക്യവേദി സംസ്ഥാന അദ്ധ്വക്ഷ . ബിന്ദുമോഹൻ തുടങ്ങിയ പ്രഗൽഭരായ വനിതകൾ വിഷയത്തെ കുറിച്ച് സംസാരിക്കും. വയനാടിന്റെ മണ്ണിൽ അമ്മമാരെ കർമ്മോസുകരാക്കുക എന്നതാണ് ഈ സമ്മേളനത്തിൻ്റെ അത്യന്തികലക്ഷ്യം. രമണി ശങ്കർ (ജില്ലാ സംയോജക) . കെ. പി. പത്മിനി രവിന്ദ്രൻ (ജില്ല ഉപ അദ്ധ്വക്ഷാ) നളിനി വേണുഗോപാൽ (ഉപ അദ്ധ്യക്ഷാ) ശാന്തി ഗോവിന്ദ് (ഉപ അദ്ധ്യക്ഷാ) തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
കൽപ്പറ്റ: ഐടിഐ കളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വയനാട് ചുള്ളിയോട് ഗവൺമെന്റ് വനിത ഐടിഐ കോളേജിൽ മുഴുവൻ സീറ്റും നേടി കെഎസ്യു മികച്ച വിജയം കൈവരിച്ചു തുടർച്ചയായി രണ്ടാം...
കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട്...
സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൽപ്പറ്റ ടൗണിൽ സ്ഥാപിച്ച കൈവരികളിൽ പെയിന്റ് അടിക്കുന്ന പ്രവർത്തനങ്ങളിലാണ് അഭിഭാഷകർ പങ്ക് ചേർന്നത്. ഓരോ ദിവസവും കൽപ്പറ്റയിലെ വിവിധ കൂട്ടായ്മകളും, സന്നദ്ധ സംഘടനകളും...
. മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ...
മാനന്തവാടി : .മാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച് ജൈവകാർഷിക മേഖലയിൽ ലോകോത്തര മാതൃക ഇതിനോടകം കാഴ്ചവെച്ച ബയോവിൻ അഗ്രോ റിസർച്ച് അതിന്റെ...
മേപ്പാടി: ദുരന്ത മേഖലയിലെ സ്കൂളിലെ അധ്യാപകര്‍ക്ക് സഹായവുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം. മുണ്ടക്കൈ ഗവ. എല്‍.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപികയുടേയും കെയര്‍ ടേക്കറുടേയും അഞ്ചു...