കൽപ്പറ്റ: ചുരം ബദൽ റോഡുകൾ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ബദൽ റോഡുകളിലേക്ക് നടത്തുന്ന യാത്ര തുടങ്ങി .വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളുമുണ്ടാകും. കുങ്കിച്ചിറ–- വിലങ്ങാട് പാതയ്ക്കായി രാവിലെ കുങ്കിച്ചിറയിൽനിന്ന് ആരംഭിച്ച യാത്ര എൽ.ഡി.എഫ്. കൺവീനർ സി.കെ. ശശീന്ദ്രൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. .വിജയൻ ചെറുകര, പി.വി.സഹദേവൻ, ജസ്റ്റിൻ ബേബി തുടങ്ങിയവർ സംസാരിച്ചു. പകൽ 11ന് പടിഞ്ഞാറത്തറയിൽ പൊതുയോഗം. തുടർന്ന് പടിഞ്ഞാറത്തറ–-പൂഴിത്തോട് പാതയിലൂടെ സഞ്ചരിക്കും. തളിപ്പുഴ–-ചിപ്പിലിത്തോട് പാതയുടെ പ്രാധാന്യവും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പകൽ മുന്നിന് തളിപ്പുഴയിൽ പൊതുയോഗം ചേരും. നിലമ്പൂർ–-മേപ്പാടി പാതയുടെ പ്രാധാന്യം സൂചിപ്പിച്ചും വയനാട് തുരങ്കപാതയുടെ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടും വൈകിട്ട് നാലിന് മേപ്പാടിയിലും പൊതുയോഗം. പ്രവർത്തനങ്ങളുടെ തുടർച്ചയായി പിന്നീട് കൽപ്പറ്റയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ബദൽ പാതകൾ, വയനാട് റെയിൽവേ, എയർസ്ട്രിപ്പ് എന്നിവ യാഥാർഥ്യമാക്കുന്നതിന് ഇടപെടലുകൾ നടത്താനുള്ള തീരുമാനങ്ങളെടുക്കും. കോഴിക്കോട്–-കൊല്ലഗൽ ദേശീയ പാതയിലെയും മാനന്തവാടി–-ബാവലി–-മൈസൂരു പാതയിലെയും രാത്രിയാത്രാ നിരോധനവിഷയവും ചർച്ചചെയ്യും. മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിൽ നടത്തുന്ന ബഹുജനസദസ്സുകളിൽ ബദൽപ്പാത ഉൾപ്പെടെയുള്ള വിഷയങ്ങൾ അവതരിപ്പിക്കും.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...