കൽപ്പറ്റ: ചുരം ബദൽ റോഡുകൾ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ബദൽ റോഡുകളിലേക്ക് നടത്തുന്ന യാത്ര തുടങ്ങി .വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളുമുണ്ടാകും. കുങ്കിച്ചിറ–- വിലങ്ങാട് പാതയ്ക്കായി രാവിലെ കുങ്കിച്ചിറയിൽനിന്ന് ആരംഭിച്ച യാത്ര മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. . പകൽ 11ന് പടിഞ്ഞാറത്തറയിൽ പൊതുയോഗം. തുടർന്ന് പടിഞ്ഞാറത്തറ–-പൂഴിത്തോട് പാതയിലൂടെ സഞ്ചരിക്കും. തളിപ്പുഴ–-ചിപ്പിലിത്തോട് പാതയുടെ പ്രാധാന്യവും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പകൽ മുന്നിന് തളിപ്പുഴയിൽ പൊതുയോഗം ചേരും. നിലമ്പൂർ–-മേപ്പാടി പാതയുടെ പ്രാധാന്യം സൂചിപ്പിച്ചും വയനാട് തുരങ്കപാതയുടെ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടും വൈകിട്ട് നാലിന് മേപ്പാടിയിലും പൊതുയോഗം. പ്രവർത്തനങ്ങളുടെ തുടർച്ചയായി പിന്നീട് കൽപ്പറ്റയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ബദൽ പാതകൾ, വയനാട് റെയിൽവേ, എയർസ്ട്രിപ്പ് എന്നിവ യാഥാർഥ്യമാക്കുന്നതിന് ഇടപെടലുകൾ നടത്താനുള്ള തീരുമാനങ്ങളെടുക്കും. കോഴിക്കോട്–-കൊല്ലഗൽ ദേശീയ പാതയിലെയും മാനന്തവാടി–-ബാവലി–-മൈസൂരു പാതയിലെയും രാത്രിയാത്രാ നിരോധനവിഷയവും ചർച്ചചെയ്യും. മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിൽ നടത്തുന്ന ബഹുജനസദസ്സുകളിൽ ബദൽപ്പാത ഉൾപ്പെടെയുള്ള വിഷയങ്ങൾ അവതരിപ്പിക്കും.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....