കൽപ്പറ്റ: കേരള കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ് 2023 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് 2, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണ ഉൽഘാടനം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. കൽപറ്റ നിയോജക മണ്ഡലം എം.എൽഎ അഡ്വ. ടി സിദ്ദീഖ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി. ഓഫീസർ ചന്ദ്രജ സ്വാഗതവും പറഞ്ഞു. പലതരത്തിലുളള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഭാവി തലമുറയെ ചേർത്ത് പിടിച്ച് നേർവഴിക്ക് നയിക്കേണ്ടത് രക്ഷിതാക്കൾ ആണെന്നും ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഈ അവാർഡ് നൽകുന്നതിലൂടെ ബോർഡ് ഉദ്ദേശിക്കുന്നത് അതു തന്നെ ആണെന്നും എം.എൽ എ അഭിപ്രായപ്പെട്ടു. കർഷക തൊഴിലാളി കളായ രക്ഷിതാക്കളുടെ വിയർപ്പിന്റെ ഒരു അംശമാണ് ഈ അവാർഡ് എന്നതിനാൽ ഏറ്റവും അമൂല്യമായി കരുതണമെന്ന് ചെയർമാൻ എൻ .ചന്ദ്രൻ പറഞ്ഞു. ജില്ലയിൽ 615 കുട്ടികൾക്ക് ഈ വർഷം അവാർഡ് നൽകുന്നുണ്ട്. തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ആയിട്ടാണ് അവാർഡ് തുക നൽകുന്നത്. യോഗത്തിൽ കെ.ഷമീർ (കെ.എസ്.കെ.ടി.യു) സി.സി തങ്കച്ചൻ (DK TF) പാറക്ക മമ്മുട്ടി (ST U ) വി.വി. ആന്റണി (B KMU) പി.ആർ.സുരേഷ് (B MS) , കെ മുഹമ്മദ് (J S S) പൂലാടൻ അഷറഫ് (NK T F ), ജിഷ ജോസ് എന്നിവർ സംസാരിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...