കഞ്ചാവുമായി കർണാടക സ്വദേശി പിടിയിൽ

ബത്തേരി: കഞ്ചാവുമായി കർണാടക സ്വദേശി പിടിയിൽ. ടിപ്പ്ടൂർ താലൂക്കിലെ അക്ഷയ്(26)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 32.15 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. പട്രോളിങ് ഡ്യൂട്ടിക്കിടെ മുത്തങ്ങ, തകരപ്പാടിയിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ കെ വി ശശികുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹംസ, സിവിൽ പോലീസ് ഓഫീസർ വരുൺ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *