കൽപ്പറ്റ: രണ്ട് ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണാഭരണങ്ങളുമായി യാത്ര ചെയ്യുമ്പോൾ ഇ-വേ ബിൽ വേണമെന്ന ജി.എസ്.ടി. കൗൺസിൽ തീരുമാനം അപ്രായോഗികമാണെന്ന് കൽപ്പറ്റയിൽ ചേർന്ന ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഈ നിയമം നടപ്പിലാക്കിയാൽ കേവലം അഞ്ചു പവന്റെ സ്വർണാഭരണം ധരിച്ച് യാത്ര ചെയ്യുന്ന സാധാരണക്കാരും ഇ-വേ ബില്ലുമായി നടക്കേണ്ട സാഹചര്യമാണ് സംജാതമാകുന്നത്.കൂടാതെ സ്വർണ്ണക്കട്ടികൾ കമ്പികളാക്കി മാറ്റുന്നതിനും, ഡിസൈൻ ചെയ്യുന്നതിനും, വിളക്കി ചേർക്കുന്നതിനും, പോളീഷിങ്ങിനും മറ്റുമായി വ്യാപാരികൾക്ക് പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ടി വരുമ്പോഴും പലതവണ ഇ-വേ ബില്ലുകൾ എടുക്കേണ്ടതായി വരും. അതോടൊപ്പം സ്വർണാഭരണങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ നമ്പറും, പോകുന്ന റൂട്ടും,എത്തേണ്ട സ്ഥലവും വളരെ കൃത്യമായി രേഖപ്പെടുത്തി ഇ-വേ ബിൽ ഓൺലൈനിൽ അപ്ലോഡ് ചെയ്യുമ്പോൾ വലിയ മൂല്യമുള്ള സ്വർണ്ണം കൊണ്ടുപോകുന്നതിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുകയും, കൊണ്ടുപോകുന്ന വ്യക്തിയുടെ ജീവനു ഭീഷണിയും ഉണ്ടാകുമെന്നതാണ് വസ്തു AKGSMA വയനാട് ജില്ലാ പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച സമ്മേളനം അഡ്വക്കേറ്റ് ടി.സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. AKGSMA സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിൻ പാലത്ര മുഖ്യപ്രഭാഷണം നടത്തി , സംസ്ഥാന ജനറൽ സിക്രട്ടറി രാജൻ തോപ്പിൽ കെ.എം ജലീൽ , മൊയ്തു എരമംഗലത്ത് , സക്കീർ ഇഖ്ബാൽ ഹാരിസ് മലബാർ, സിദ്ദീഖ് സിന്ദൂർ, കെ.പി ദാമോദരൻ ബാബു അനുപമ , ഷാനു മലബാർ പ്രസംഗിച്ചു. ജില്ലാ ജനറൽ സിക്രട്ടറി പി.കെ.ലത്തീഫ് സ്വാഗതവും ജില്ലാ ട്രഷർ ജോസ് വി ജോസ് നന്ദിയും പറഞ്ഞു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....