വയോജനങ്ങൾക്ക് ആദരവുമായി ക്രിസ്തുരാജ സ്കൂൾ വിദ്യാർത്ഥികൾ സ്നേഹ സദനത്തിലെത്തി

വയോജനങ്ങൾക്ക് ആദരവുമായി സ്കൂൾ വിദ്യാർത്ഥികൾ വൃദ്ധ സദനത്തിലെത്തി. ലോക വയോജന വാരാചരണത്തോടനുബന്ധിച്ചാണ് കൽപ്പറ്റ ക്രിസ്തുരാജ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കൽപ്പറ്റ ക്ലാര ഭവനവും റാട്ടകൊല്ലി സ്നേഹസദനവും സന്ദർശിച്ചത്. പ്രായമായ മാതാപിതാക്കളോടൊപ്പം കലാപരിപാടികൾ അവതരിപ്പിച്ചും പൊന്നാട അണിയിച്ചും നിത്യഉപയോഗ സാധനങ്ങൾ നൽകിയും വിദ്യാർത്ഥികൾ മണിക്കൂറുകളോളം വൃദ്ധസദനത്തിൽ ചിലവഴിച്ചു. വരുന്ന തലമുറ മുതിർന്നവരെ എങ്ങനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം എന്ന സന്ദേശം മറ്റുള്ളവർക്കു നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മാനേജ്മെൻ്റും അദ്ധ്യാപകരും ഈ ഒരു അവസരം വിദ്ധ്യാർത്ഥികൾക്ക് നൽകിയത്. . സ്കൂൾ പ്രിൻസിപ്പാൾ സി.ഡെയ്നിയുടെ നേതൃത്വത്തിൽ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ
Next post വീ റൂട്ട്സ് ഒപ്റ്റിമല്‍ ഹെല്‍ത്ത് സെന്റര്‍, വീഹബ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Close

Thank you for visiting Malayalanad.in