സി.വി.ഷിബു.
കൽപ്പറ്റ: മുളയിൽ ജീവിതം മെനയാൻ തയ്യാറെടുക്കുകയാണ് സംസ്ഥാനത്തെ ഒരു കൂട്ടം ഗോത്ര യുവജനങ്ങൾ. സംസ്ഥാന സർക്കാരിൻ്റെ സഹായത്തോടെ പുത്തൂർ വയൽ എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന പരിശീലനത്തിലൂടെ ഇരുപത്തി മൂന്ന് പേരാണ് മുളയുൽപ്പന്ന നിർമ്മാണ മേഖലയിലേക്ക് തിരിയുന്നത്. ഇലകൾ മുതൽ വേരുകൾ വരെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാൻ കഴിയുന്നതും ഏറ്റവും വേഗത്തിൽ വളരുന്നതുമായ ഒരു ചെടിയാണ് മുള. വയനാട് മുളകളുടെയും നാടാണ് . വനത്തിനകത്തും പുറത്തുമായി വയനാട്ടിൽ വിവിധയിനം മുളകൾ വളരുന്നുണ്ട്. മുമ്പ് ഗോത്ര വിഭാഗങ്ങളുടെ ജീവിതത്തിലെ നിത്യോപയോഗത്തിനും, ആചാരത്തിനും, വാദ്യങ്ങൾക്കും, ഭക്ഷണത്തിനും മുള അത്യന്താപേക്ഷിതമായിരുന്നു. മുളയുമായി ബന്ധപ്പെട്ട ഒട്ടേറെ അനുഷ്ടാനങ്ങളും ഗോത്ര ജനതക്കുണ്ട്. മാറിയ കാലത്ത് മുളയുടെ ഉപയോഗം തിരിച്ചെത്തിയിട്ടുണ്ട്. വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും കരകൗശല ഉൽപ്പന്നങ്ങളുണ്ടാക്കുന്നതിനും വാദ്യോപകരണങ്ങൾ തയ്യാറാക്കുന്നതിനുമാണ് പരിശീലനം സംഘടിപ്പിച്ചത്.
സംസ്ഥാന സർക്കാരിൻ്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെ (KSCSTE) പട്ടികജാതി- പട്ടികവർഗ്ഗ സെല്ലിൻ്റെ സഹകരണത്തോടെ പുത്തൂർ വയൽ എം.എസ്.സ്വാമി നാഥൻ ഗവേഷണ നിലയിത്തിൽ ആണ് പരിശീലനംനടന്നത്. ഈ രംഗത്ത് സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച പരിശീലകരുടെ നേതൃത്വത്തിലായിരുന്നു പരീശീലനം. ഡോ . വിപിൻ ദാസ്, ഡോ അർച്ചന ഭട്ട്, ജോസഫ് ജോൺ, സുജിത് മാരൊത്ത്, ഹബീബ്, ബാബുരാജ്, . സുരേഷ് മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ പരിശീലനാർത്ഥികളോട് സംവദിച്ചു.വാദ്യോപകരണങ്ങൾ അടക്കം അൻപതിൽ അധികം മുളയുൽപ്പന്നങ്ങൾ ഒരാഴ്ചകൊണ്ട് സംഘാംഗങ്ങൾ നിർമ്മിച്ചു. മുളകളുടെ പുതിയ കാലത്തെ സാഹചര്യത്തെ ഉപയോഗപെടുത്തികൊണ്ട് അധിക വരുമാനം കണ്ടെത്താൻ യുവാക്കളെ സജ്ജരാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...