. കൽപ്പറ്റ: വയനാട് ജില്ലാ സ്കൂള്‍ കായിക മേള മുണ്ടേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ആതിഥേയത്വത്തില്‍ നാളെ മുതല്‍ ഏഴു വരെ കല്‍പ്പറ്റ എം.കെ. ജിനചന്ദ്രന് സ്മാരക സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 750 ഓളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടനം ആറിന് രാവിലെ 10ന് കായികമന്ത്രി വി. അബ്ദുറഹ്മാന് നിര്‍വഹിക്കും. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഒ.ആര്. കേളു എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം ഏഴിന് ഉച്ചകഴിഞ്ഞ് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്മാന് മുജീബ് കെയെംതൊടി അധ്യക്ഷത വഹിക്കും. മേളയില്‍ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ 96 ഇനങ്ങളില്‍ മത്സരം നടക്കും. മേള വിളംബരം ചെയ്ത് മുനിസിപ്പല്‍ ഓഫീസ് പരിസരത്തുനിന്നു പുതിയ സ്റ്റാന്‍ഡിലേക്ക് ഘോഷയാത്ര നടത്തി – സംഘാടക സമിതി ഭാരവാഹികളായ മുനിസിപ്പല്‍ ചെയര്മാന് മുജീബ് കെയെംതൊടി, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ. ഷിബു, മുണ്ടേരി സ്കൂള്‍ പിടിഎ പ്രസിഡന്റ് കെ. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി.ടി. സലാം, പ്രിന്‍സിപ്പല്‍ പി.ടി. സജീവന്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഡി.കെ. സിന്ധു, ഹെഡ്മിസ്ട്രസ് കെ.എസ്. സീന, പബ്ലിസിറ്റ് കമ്മിറ്റി കണ്‍വീനര്‍ റോണി ജേക്കബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...