വയനാട്ടിൽ പൊതു ജന പങ്കാളിത്തത്തോടെ 640 കേന്ദ്രങ്ങൾ ശുചീകരിച്ചു.

*ശുചീകരണത്തിൽ കൈകോർത്ത് നാട്* *640 കേന്ദ്രങ്ങൾ ശുചീകരിച്ചു*
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവ, മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ‘ഒരു മണിക്കൂർ ഒരുമിച്ച് ശുചീകരണം നടന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, മറ്റ് ഏജൻസികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ 640 മാലിന്യകുമ്പാരങ്ങൾ ക്ലീനിംഗ് ഡ്രൈവിലൂടെ ഇല്ലാതായി. ക്യാമ്പയിനിന്റെ ഭാഗമായി നഗരസഭകളിലെ ഒരോ വാർഡിലെ രണ്ടിടങ്ങളിലും ഗ്രാമപഞ്ചായത്തുകളിലെ ഒരോ വാർഡിലുമാണ് ക്ലീനിംഗ് ഡ്രൈവ് നടന്നത് . വിവിധ സ്ഥലങ്ങൾ സൗന്ദര്യവത്കരിക്കുകയും മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള ബോർഡ് സ്ഥാപിക്കുകയും മലിനമായ പൊതുസ്ഥലങ്ങൾ വൃത്തിയാക്കുകയും ചെയ്തു. ജനപ്രതിനിധികൾ, കുടുംബശ്രീ, വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന, എൻഎസ്എസ് വളന്റിയേഴ്സ്, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവർ പങ്കാളികയായി . സ്വച്ഛതാ പക്വാഡ – സ്വച്ഛ താ ഹി സേവ 2023 ന്റെ ഭാഗമായി രാജ്യത്തുടനീളം മെഗാ ശുചീകരണ ഡ്രൈവാണ് നടന്നത് . ഗ്രാമീണ നഗര മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 10 വരെ വിവിധ തരത്തിലുള്ള ശുചീകരണ പരിപാടികൾ ജില്ലയിലുടനീളം നടക്കും.
*ഏകദിന ശിൽപ്പശാല*
ലോക വിനോദസഞ്ചാരദിന സമാപന പരിപാടികളുടെ ഭാ​ഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വിനോദ സഞ്ചാര രം​ഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പരിചയപ്പെടുന്നതിനായി ഒക്ടോബർ 3 ന് താജ് വയനാട് റിസോർട്ടിൽ വെച്ച് ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും. ശിൽപ്പശാലയിൽ ഹാഷ് ഫ്യൂച്ചർ സ്കൂൾ സി.ഇ.ഒയും സഹസ്ഥാപകനുമായ ശിഹാബുദ്ദീൻ, കെൻപ്രിമോ സ്ഥാപകനും സി.ഇ.ഒയുമായ എം.കെ നൗഷാദ്, മദ്രാസ് ഐ.ഐ.ടി ഡാറ്റാ അനലിസ്റ്റ് അമീർ അലി അബ്ദുള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശീലന സെമിനാറുകൾ നടക്കും. ശിൽപ്പശാലയിൽ പങ്കെടുക്കാൻ ആ​ഗ്രഹമുളളവർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ രജിസ്ട്രേഷൻ ഫീസ് നൽകി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.ഫോൺ 9446072134

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ലോക ഹൃദയദിനം ആചരിച്ചു.
Next post പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി വയനാടിന്റെ ഉദ്ഘാടനവും സൗജന്യ ഏകദിന പരിശീലന ക്ലാസും വ്യാഴാഴ്ച.
Close

Thank you for visiting Malayalanad.in