ലോക വിപണിയിൽ ഇനി ഇന്ത്യൻ കാപ്പിക്ക് കരുത്ത് തെളിയിക്കാൻ അവസരമായെന്ന് കോഫി ബോർഡ് സെക്രട്ടറി ഡോ.ജഗദീഷ ഐ.എ.എസ്.

സി.വി.ഷിബു.
ബംഗളൂരുവിൽ നടക്കുന്ന ലോക കോഫി കോൺഫറൻസ് വ്യാഴാഴ്ച സമാപിക്കും. ലോകത്ത് ഏറ്റവും പ്രിയമുള്ള ഇന്ത്യൻ കോഫിയുടെ വ്യാപാരം മെച്ചപ്പെടുത്താൻ ലോക സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിലൂടെ സാധിക്കുമെന്ന് കോഫി ബോർഡ് സെക്രട്ടറി ഡോ.കെ.ജി. ജഗദീഷ ഐ.എ.എസ്.പറഞ്ഞു. ബംഗളൂരുവിൽ സി.വി.ഷിബുവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘.ലോകത്തേറ്റവും ഗുണമേന്മയുള്ള കാപ്പിക്ക് ഇനിയും പരിഗണന ലഭിക്കണമെന്ന് കോഫി ബോർഡ് സെക്രട്ടറി ഡോ.കെ.ജി. ജഗദീഷ ഐ.എ.എസ് – പറഞ്ഞു.
ലോകത്തെ ഏറ്റവും ഗുണമേൻമയുള്ള കാപ്പിയായിട്ടും അർഹമായ പരിഗണന ഇനിയും ലഭിക്കേണ്ടതുണ്ട്.
ലോക കാപ്പി സമ്മേളനം ഇന്ത്യൻ കാപ്പിക്ക് മുഖ്യ പരിഗണന ലഭിക്കാനും കർഷകർക്ക് അർഹമായ വില ലഭിക്കാനും ഉള്ള സാഹചര്യ മുണ്ടാക്കുമെന്നും ഡോ.കെ.ജി. ജഗദീഷ പറഞ്ഞു. നാല് ദിവസത്തെ സമ്മേളനം വ്യാഴാഴ്ച സമാപിക്കും .ഇന്നലെ നടന്ന കാപ്പിയുമായി ബന്ധപ്പെട്ട വിവിധ ദേശീയ – രാജ്യാന്തര മത്സരങ്ങളിൽ വിജയികളായവരെ സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ച് സമ്മാനങ്ങൾ നൽകും.കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതും ജൈവ വൈവിധ്യം നിലനിർത്തുന്നതും സംബന്ധിച്ച് മികച്ച സംഭാവനകൾ നൽകുന്ന പ്രമുഖരെ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബംഗ്ളൂരുവിൽ വയനാടൻ കാപ്പിയുടെ നറുമണം.: ലോക കോഫി കോൺഫറൻസിൽ ശക്തമായ പ്രാതിനിധ്യവുമായി കർഷകരും സംരംഭകരും
Next post വാഹനമോടാനുള്ള റോഡില്ല: ഓണത്തിയമ്മയും അയൽവാസികളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി
Close

Thank you for visiting Malayalanad.in