ബംഗ്ളൂരുവിൽ വയനാടൻ കാപ്പിയുടെ നറുമണം.: ലോക കോഫി കോൺഫറൻസിൽ ശക്തമായ പ്രാതിനിധ്യവുമായി കർഷകരും സംരംഭകരും

സി.വി.ഷിബു. വയനാടൻ കാപ്പിക്ക് കരുത്ത് പകർന്ന് ലോക കോഫി കോൺഫറൻസ് ബംഗളൂരു: ഭൗമ സൂചിക പദവിയുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് കരുത്ത് പകർന്ന് ബംഗളുരൂവിൽ നടക്കുന്ന ലോക കോഫി കോൺഫറൻസിൽ കർഷകരുടെ വൻ പങ്കാളിത്തം. . സംസ്ഥാന സർക്കാരിൻ്റെ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ കെ. ബിപ്പിൻ്റെ നേതൃത്വത്തിലാണ് വയനാട് കാപ്പിയുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ 150 പ്രതിനിധികളും ലോക കോഫി കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട് ലോക കാപ്പി വിപണിയിൽ ഭൗമ സൂചിക പദവിയുള്ള വയനാട് റോബസ്റ്റ പോലുള്ള കാപ്പിക്ക് വലിയ സാധ്യതയുണ്ടന്നും ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് കോഫി സമ്മേളനം വലിയ പങ്ക് വഹിച്ചിട്ടുണ്ടന്നും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് അനൂപ് പാലുകുന്ന് പറഞ്ഞു. വയനാട്ടിലെ കർഷകർ,കാപ്പി സംരംഭകർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെല്ലാം ബംഗളൂരുവിലെ നാല് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട് . കേരളത്തിൽ ഏറ്റവും കുടുതൽ കാപ്പി ഉദ്പാദനമുള്ള ജില്ലയാണ് വയനാട് .അതുകൊണ്ടുതന്നെ ലോക കോഫി കോൺഫറൻസിൽ വയനാടൻ കർഷകരുടെ ശക്തമായ പ്രാതിനിധ്യം ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു, ആന്ധ്രപ്രദേശിലെ അരക്കുവാലി, കർണാടകയിലെ കൂർഗ് കാപ്പി എന്നിവക്കൊപ്പം മികവ് പുലർത്തുന്നതാണ് ഇന്ത്യൻ കാപ്പി വിപണിയിൽ സജീവമായ വയനാടൻ റോബസ്റ്റ കാപ്പി. വൻകിട തോട്ടം ഉടമകളെ കൂടാതെ ചെറുകിട- നാമമാത്ര കർഷകർ കാപ്പിയുടെ പുതിയ പ്രവണതകളെക്കുറിച്ച് പഠിക്കാൻ ബംഗ്ളൂരുവിലെത്തിയിട്ടുണ്ട്. വയനാട്ടിലെ കാപ്പി സംരംഭകരുടെ ഉൽപ്പന്നങ്ങൾ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോക കോഫി കോൺഫറൻസ് ബംഗളൂരുവിൽ തുടങ്ങി
Next post ലോക വിപണിയിൽ ഇനി ഇന്ത്യൻ കാപ്പിക്ക് കരുത്ത് തെളിയിക്കാൻ അവസരമായെന്ന് കോഫി ബോർഡ് സെക്രട്ടറി ഡോ.ജഗദീഷ ഐ.എ.എസ്.
Close

Thank you for visiting Malayalanad.in