കല്‍പ്പറ്റ: സാധാരണക്കാർക്കിടയിൽ നിന്നും അസാധാരണ നേതൃപാടവം പ്രകടിപ്പിച്ച നേതാവായിരുന്നു പി.പി.എ കരീം സാഹിബെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ച് നവീകരിച്ചെടുത്തതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതമെന്നും തങ്ങള്‍ പറഞ്ഞു. മുസ്ലിംലീഗ് വയനാട് ജില്ലാ പ്രസിഡന്റായിരുന്ന കരീം സാഹിബ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ മുസ്്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. ‘തോട്ടം തൊഴിലാളികളെ ഹൃദയത്തിൽ ചേർത്തു നിർത്തിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പുതിയ ചിന്തകളെയും കാഴ്ചപ്പാടുകളെയും ഉള്‍ക്കൊള്ളാൻ സദാ സന്നദ്ധത പുലര്‍ത്തിയിരുന്നു. പരന്ന വായന പുതിയ കാലത്തെ നിര്‍വ്വചിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ , വെല്ലുവിളികൾ , സാധ്യതകൾ , അവകാശങ്ങൾ എന്നിവയെല്ലാം പഠിച്ച് അവരുടെ ഉന്നമനത്തിന് വേണ്ടി അദ്ദേഹം സജീവമായി പരിശ്രമിച്ചുകൊണ്ടിരുന്നുവെന്നും തങ്ങൾ പറഞ്ഞു. . തൊഴിലാളികളും തൊഴിലുടമകളുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തി തൊഴില്‍ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹത്തിനായി. സംഘടനാ പ്രവര്‍ത്തനത്തിലെ ആത്മാര്‍ത്ഥതയും രാഷ്ട്രീയപ്രവര്ത്തനങ്ങളിലെ ജനകീയതയും കരീം സാഹിബിനെ വേറിട്ടുനിര്‍ത്തി. ബഹുസ്വരസമൂഹത്തിലെ അദ്ദേഹത്തിന്റെ പൊതുജീവിതം മാതൃകാപരമായിരുന്നുവെന്നും തങ്ങള്‍ പറഞ്ഞു. മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, , മുൻ എം.എൽ .എ സി.കെ ശശീന്ദ്രൻ , ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, , ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം കെ. സദാനന്ദൻ , കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് എം.സി സെബാസ്റ്റ്യറ്റ്യൻ , കോണ്‍ഗ്രസ് നേതാവ് കെ.എല്‍ പൗലോസ് സംസാരിച്ചു. എന്‍.കെ റഷീദ്, റസാഖ് കല്‍പ്പറ്റ, എന്‍.നിസാര്‍ അഹമ്മദ്, എം.എ അസൈനാര്‍, സി.പി മൊയ്തു ഹാജി, സലിം മേമന, സി.കെ ഹാരിഫ്, അസീസ് കോറോം, എം.പി നവാസ്,സി.എച്ച് ഫസല്‍, കെ.ബി നസീമ, കെ.കെ.സി മൈമൂന, വി. അസൈനാര്‍ ഹാജി സംബന്ധിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...