കൽപ്പറ്റയിൽ 22 മുതൽ അന്താരാഷ്ട്ര ചലച്ചിത്ര പ്രദർശനം

ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ കൽപ്പറ്റ നേതി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ചലച്ചിത്ര പ്രദർശനം നടത്തുന്നു. കൽപ്പറ്റ പിണങ്ങോട് റോഡിലുള്ള എൻ എം ഡി സി ഹാളിൽ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകീട്ട് 5.30ന് പ്രദർശനം നടക്കും. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയതും.നിരവധി പുരസ്കാരങ്ങൾ ലഭിച്ചതുമായ വനിതാ സംവിധായകരുടെ ചലച്ചിത്രങ്ങളാണ് പ്രദർശനത്തിൽ കാഴ്ച്ചകാർക്കായി ഒരുക്കിയിരിക്കുന്നത്. പാലസ്തീൻ ജനതയുടെ തീഷ്ണാനുഭവങ്ങൾ സാധാരണ മനുഷ്യരുടെ ജീവിതത്തിലൂടെ അവതരിപ്പിച്ച പാലസ്തീൻ ചലച്ചിത്ര സംവിധായിക മായ് മസ്രി (Mai Masri) യുടെ 3000 നൈറ്റ്സ് (3000 Nights) സെപ്റ്റംബർ 22 നും. 2021 ൽ പുറത്തിറങ്ങി ബെസ്റ്റ് പികച്ചർ ,ബെസ്റ്റ് അഡോപ്റ്റിങ് സ്ക്രീൻ പ്ല, ബെസ്റ്റ് സപ്പോർട്ടിങ്ങ് ആക്റ്റർ എന്നീ അക്കാദമി ഓസ്കാർ അവാർഡുകൾ ലഭിച്ച അമേരിക്കൻ സംവിധായിക സിയോൺ ഹെഡറിൻ്റെ(Sian Heder) കോഡ (coda) സെപ്റ്റംബർ 23നും പ്രദർശിപ്പിക്കും. ബധിര ദമ്പതികൾക്കും മകനുമിടയിൽ കേൾവി ശേഷിയുള്ള മകൾ റൂബി കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾക്കൊപ്പം തന്നിൽ ഒളിഞ്ഞിരിക്കുന്ന അഭിനിവേശമായ ഗായികയെ അവതരിപ്പിക്കാനുള്ള ശ്രമമാണ് കോഡ സിനിമയുടെ ഇതിവൃത്തം. മലയാള സബ്ടൈറ്റിലാണ് രണ്ട് സിനിമകളും പ്രദർശിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ ഭർത്താവ് സംശയ രോഗത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി
Next post ബാങ്കിംഗ് : വയനാട്ടിൽ ഒന്നാം പാദത്തില്‍ 2255 കോടിയുടെ വായ്പാ വിതരണം
Close

Thank you for visiting Malayalanad.in