ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും

ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത ഒൻപത് ബ്ലോക്ക് പഞ്ചായത്തിൽ ഒന്നായ മാനന്തവാടിയിൽ എ ബി പി പ്രാരംഭയോഗം ചേർന്നു. സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കാൻ,മാനവ സാമൂഹിക വികസന സൂചികകൾ ഉയർത്താൻ ആവിഷ്കരിച്ച പദ്ധതിയാണ് എ.ബി.പി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉൾപെടെ പത്ത് ബ്ലോക്ക് തല ഉദ്യോഗസ്ഥർ ഹൈദരബാദിൽ നടന്ന പരിശീലനം പൂർത്തിയാക്കി. ബ്ലോക്ക് ഡപലപ്മെൻറ് സ്ട്രാറ്റജി തയ്യാറാക്കുന്നതിനുള്ള പ്രാരംഭയോഗം ചേർന്നു,സെപ്തംബർ 23 ന് ചിന്തൻ ശിവിർ ചേർന്ന് അന്തിമമാക്കും. ആരോഗ്യം,വിദ്യാഭ്യാസം,കൃഷി,അടിസ്ഥാന വികസനം,സാമൂഹ്യസേവനം എന്നീ അഞ്ച് തീമുകളിലായി 39 സൂചകങ്ങളാണ് ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിലുള്ളത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻബേബി അധ്യക്ഷം വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധി രാധാകൃഷ്ണൻ,തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബികഷാജി,മറ്റ് ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ,ബ്ലോക്ക്തല ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രോജക്ട് ഡയറക്ടർ അജീഷ് സി കെ,ജില്ലാ ഡപ്യൂട്ടി പ്ലാനിങ്ങ് ഓഫീസർ രത്‌നേഷ് പി.ആർ എന്നിവർ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ സുരേഷ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ കെ ജയഭാരതി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പോക്സോ കേസിൽ വയോധികന് 40 വർഷത്തെ കഠിന തടവും 35000 രൂപ പിഴയും
Next post വയനാട്ടിൽ ഭർത്താവ് സംശയ രോഗത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി
Close

Thank you for visiting Malayalanad.in