കൽപ്പറ്റ: വയനാടിൻ്റെ ചരിത്രത്തിലാദ്യമായി വിമൻ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച ` മിസ്സിസ് വയനാടൻ മങ്ക 2023 ‘ ഫാഷൻ ഷോയിൽ ശ്രേയസി വെങ്ങോലി മിസ്സിസ് വയനാടൻ മങ്ക പട്ടം സ്വന്തമാക്കി . കൽപ്പറ്റയിലെ ജി.എസ്.ടി. ഓഫീസിൽ അസിറ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസറാണ് ശ്രേയസി. ഫസ്റ്റ് റണ്ണർ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോക്ടർ വിനീത നരേന്ദ്രൻ ദന്ത ഡോക്ടറാണ് .സെക്കന്റ് റണ്ണർ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ട സംഗീത ബിനു ലേബർ ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയാണ് . വിമൻ ചേംബർ കോമേഴ്‌സ് സംഘടിപ്പിച്ച ഫാഷൻ ഷോ വയനാട് ജില്ലയിൽ ഇത്തരത്തിൽ ആദ്യമായി നടക്കുന്ന ഒന്നാണ് . സെപ്റ്റംബർ 17 ഞായറാഴ്ച രാത്രി കൽപ്പറ്റയിൽ മർസ ഇൻ ഹോട്ടലിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി അരങ്ങേറിയത് . പ്രാഥമിക സ്‌ക്രീനിങ്ങിനു ശേഷം പതിനഞ്ചു പേരാണ് വയനാടൻ മങ്ക പട്ടത്തിനായി മാറ്റുരയ്ക്കാൻ വേദിയിലെത്തിയത്. സ്വയം പരിചയപ്പെടുത്തൽ, റാമ്പ് വാക് , ചോദ്യോത്തര വേള എന്നീ മൂന്നു റൗണ്ടുകളിലായിരുന്നു മത്സരം നടന്നത്. പരിപാടിയോടനുബന്ധിച്ചു സുവർണരാഗം , ഡി ഫോർ ഡാൻസ് എന്നിവരുടെ നൃത്ത പരിപാടികളും അരങ്ങേറി . പ്രശസ്ത സിനിമ താരവും വായനാട്ടുകാരനുമായ അബു സലിം , ഐഡിയ സ്റ്റാർ സിങ്ങർ റണ്ണർ അപ്പ് അഖിൽ ദേവ്, മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയനായ അരുൺ മാമൻ എന്നിവർ വിശിഷ്ടാതിഥികളായി പരിപാടിയിൽ പങ്കെടുത്തു. ഫാഷൻ മേഖലയിൽ സജീവ സാന്നിധ്യമായ റോമാ മൻസൂർ ആയിരുന്നു പരിപാടിയുടെ കോറിയോഗ്രാഫർ . സെലിബ്രിറ്റി മേക്കോവർ ആർട്ടിസ്റ്റും റെഡ് ലിപ്സ് ആൻഡ് റെഡിയന്റ് ഫാമിലി സലൂൺ ഉടമസ്ഥയുമായ ദീപ , മുൻ മിസ്സിസ് കേരള റണ്ണർ അപ്പും ഡെന്റിസ്റ്റുമായ ഡോക്ടർ ശാലി എന്നിവരായിരുന്നു ജഡ്ജസ്.റേഡിയോ ജോക്കി മനു ആയിരുന്നു പരിപാടിയുടെ അവതാരകൻ. വയനാട്ടിലെ ഫാഷൻ ഇൻഡസ്ട്രിയെ ഉത്തേജിപ്പിയ്ക്കാനും ചടുലമാക്കാനും ലക്ഷ്യമിട്ടാണ് ഫാഷൻ ഷോ സംഘടിപ്പിച്ചതെന്ന്ഭാരവാഹികൾ പറഞ്ഞു . വരും നാളുകളിലും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിയ്ക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...