പുൽപ്പള്ളി: -സർവ്വമത തീർത്ഥാടനകേന്ദ്രമായ ചീയമ്പം മോർ ബസ്സേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമപ്പെരുന്നാൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ മൂന്നുവരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പൊലീത്ത, അങ്ക മാലി ഭദ്രാസനാധിപൻ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത, യെരുശലേം ഭദ്രാസനാധി പൻ മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പൊലീത്ത എന്നി വർ വിവിധ ദിവസങ്ങളിൽ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. സെപ്റ്റംബർ 24 മുതൽ 30 വരെ എല്ലാദിവസവും രാവിലെ 11 മുതൽ 2.30 വരെ ബൈബിൾ കൺവെൻഷനും ഉണ്ടാകും.മലമ്പാർ ഭദ്രാസന വൈദീക ഗോസ്പൽ ടീo- ആത്മീയ മന്ന -നേതൃത്വം നല്കും. 24-ന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാന, 11.30 ന് കൊടി ഉയർത്തൽ, 11.45- ന് ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം, 2.30-ന് സമാപന പ്രാർഥന, ഏഴിന് സന്ധ്യാപ്രാർത്ഥ ന, 8.30-ന് ആശീർവാദം. 25 മുതൽ 30 വരെ എല്ലാദിവസവും രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധ കുർബാന, മധ്യ സ്ഥപ്രാർഥന, 11-ന് ബൈബിൾ കൺവെൻഷൻ, ധ്യാനം, 2.30- ന് സമാപന പ്രാർഥന, 8.30-ന് ആശീർവാദം. ഒക്ടോബർ ഒന്നിന് രാവിലെ ഏഴിന് പ്രഭാതപ്രാർഥന, എട്ടിന് വിശുദ്ധകുർബാന, മധ്യസ്ഥ പ്രാർഥന, 10.30-ന് രക്തദാനം, 11-ന് മെഡിക്കൽ ക്യാമ്പ്, 1.30- ന് മലബാർ ഭദ്രാസന യുവജന സംഗമം, ഏഴിന് സന്ധ്യാപ്രാർത്ഥന, ആശീർവാദം. രണ്ടിന് രാവിലെ 8.15 ന് വടക്കൻ മേഖല തീർത്ഥാടകർക്ക് സ്വീകരണം. 8.30-ന് വിശുദ്ധ മുന്നിൻമേൽ കുർബാന . 3 ന് രാവിലെ 7.30-ന് പ്രഭാതപ്രാർത്ഥന, 8.15-ന് തെക്കൻ മേഖല തീർഥാടകർക്ക് സ്വീകരണം, 8.30-ന് വിശുദ്ധ മൂന്നിന്മേൽ കുർബാന- മാത്യൂസ് മോർ അപ്രേം മെത്രാപ്പോലിത്ത മുഖ്യകാർമ്മികത്വം വഹിക്കും. 10.30 ന് പ്രത്യേക മധ്യസ്ഥ പ്രാർത്ഥന. 12.30 ന് പെരുന്നാൾ പ്രദക്ഷിണം. 1.15 ന് പാച്ചോർ നേർച്ച . 11.30- എക്യുമെനിക്കൽ സംഗീതമത്സരം, സുവിശേഷഗാനമത്സരം, പ്രസംഗമത്സരം.സമാപനസമ്മേളനം, സമ്മാനദാനം. ഏഴിന് സന്ധ്യാപ്രാർഥന, 8.15-ന് ആഘോഷമായ പെരുന്നാൾ റാസ, 9.30-ന് ആശീർവാദം.ഒക്ടോബർ മൂന്നിന് രാവിലെ 7.30-ന് പ്ര ഭാതപ്രാർഥന, 8.15-ന് തെക്കൻ മേഖലാ തീർഥാടകർക്ക് സ്വീക രണം, 8.30-ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, 10.30-ന് മധ്യസ്ഥപ്രാർഥന, 11-ന് പ്രസംഗം, 12.30-ന് പെരുന്നാൾ പ്രദക്ഷിണം. പാച്ചോർ നേർച്ച. 3 മണിക്ക് കൊടി താഴ്ത്തുന്നതോടെ പെരുന്നാൾ സമാപിക്കും. വികാരി ഫാദർ മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, പി .എഫ്. തങ്കച്ചൻ പുഞ്ചായി കരോട്ട് ( ട്രസ്റ്റി ),പി .വൈ . യൽദോസ് പരത്തുവയൽ (സെക്രട്ടറി ),റെജി ആയത്തു കുട്ടിയിൽ (പബ്ലിസിറ്റി കൺവീനർ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....