ഡോക്ടർമാരുടെ വ്യക്തതയുള്ള കുറിപ്പടിയിൽ മാത്രമെ ആൻറി ബയോട്ടിക് മരുന്നുകൾ നൽകൂവെന്ന് എ.കെ.സി.ഡി.എ

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആൻ്റി മൈക്രോബിയൽ റസിസ്റ്റൻസ് പരിപാടിയുമായി അനുബന്ധിച്ച് ഡോക്ടർമാരുടെ വ്യക്തതയുള്ള കുറിപ്പടിയിൽ മാത്രമെ ആൻറി ബയോട്ടിക് മരുന്നുകൾ വിൽപ്പന നടത്തുകയുള്ളൂ – എ.കെ.സി.ഡി.എ ബത്തേരി:- ക്യാൻസർ ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റി മരുന്നുകൾ മിതമായ വിലയിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ എ.കെ സി. ഡി.എ ഒരുക്കിയിട്ടുള്ളതായും സംസ്ഥാന പ്രസിഡണ്ട് എ. എൻ. മോഹൻ അറിയിച്ചു.വയനാട് ജില്ലയിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയമായ വയനാട് മെഡിക്കൽ കോളേജിൽ ആവശ്യമായ ചികിത്സ സംവിധാനങ്ങളും വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും,വിദഗ്ധ ചികിത്സക്കായി അന്യ ജില്ലകളിലേക്ക് റഫർ ചെയ്യുന്ന രോഗികൾക്ക് ചുരത്തിൽ മാർഗ്ഗ തടസ്സമില്ലാതെ കൃത്യസമയത്ത് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് ബദൽ റോഡ് സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും ഓൾ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷൻ വയനാട് ജില്ല വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ എകെസിഡിഎ വയനാട് ജില്ലാ പ്രസിഡണ്ട് സിപി വർഗീസ് അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡണ്ട് എ എൻ മോഹൻ യോഗം ഉദ്ഘാടനം ചെയ്തു.ഔഷധ വ്യാപാരത്തിൽ 50 വർഷം പൂർത്തിയാക്കിയ മെമ്പർമാരെ യോഗത്തിൽ ആദരിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് അർഹരായ മെമ്പർമാരുടെ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. സെക്രട്ടറി വി ബി വിനയ് റിപ്പോർട്ട് അവതരിപ്പിച്ചു ,എൽ ആർ ജയരാജ്, വി. അൻവർ, എ.അരവിന്ദാക്ഷൻ, നൗഷാദ് ബ്രാൻ, പി.ജെ ഷാജു ,എ.കെ രാമകൃഷ്ണൻ ,ടി പി കുഞ്ഞുമോൻ ,സി ഹാഫിസ് ,പി ജമാലുദ്ദീൻ ,പി എം റെജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തങ്കച്ചന്റെ കുടുംബത്തിന് ആദ്യ ഗഡു സഹായം കൈമാറി
Next post മെഡിസെപ് ആനുകൂല്യത്തിലെ അപാകതകൾ പരിഹരിക്കണം:കേരള സർവ്വീസ് പെൻഷനേഴ്സ് ലീഗ്
Close

Thank you for visiting Malayalanad.in