കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തങ്കച്ചന്റെ കുടുംബത്തിന് ആദ്യ ഗഡു സഹായം കൈമാറി

മാനന്തവാടി:
ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തങ്കച്ചന്റെ കുടുംബത്തിന് അടിയന്തിരമായി ഫോറെസ്റ്റ് വകുപ്പ് പ്രഖ്യാപിച്ച 11.25 ലക്ഷം രൂപയിലെ 25000 രൂപ ക്യാഷായും അഞ്ചു ലക്ഷം രൂപ ചെക്കായും റേഞ്ച് ഫോറെസ്റ്റ് ഓഫീസർ രമ്യ രാഘവന്റെ നേതൃത്വത്തിൽ അച്ഛൻ മത്തായിക്കു വീട്ടിൽ വന്ന് കൈമാറി.
15 ദിവസത്തിനകം ബാക്കി തുകയും നൽകും. കൂടാതെ തങ്കച്ചന്റെ മകൾ അയോണ നേഴ്സിംഗിനായി എടുത്ത വിദ്യാഭ്യാസ ലോൺ എഴുതി തള്ളുന്നതിന് ശുപാർശ ചെയ്യും.ഇന്നലെ സർവ്വകക്ഷി യോഗത്തിലാണ് നഷ്ടപരിഹാരം സംബന്ധിച്ച പ്രാഥമിക ധാരണയായത്. കൂടുതൽ തുകക്കായി മുഖ്യമന്ത്രിക്ക് എ ഡി എം പ്രപ്പോസൽ നൽകും.തങ്കച്ചന്റെ ഭാര്യക്ക് താത്ക്കാലിക ജോലി നൽകുന്നതിനും നടപടി സ്വീകരിക്കുമെന്നും ഉത്തരവാദിത്തപ്പെട്ടവർ അറിയിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, പൊതുപ്രവർത്തകരായ എം.വി ഹംജിത്ത്, ചായപ്പേരി മൊയ്‌തു ഹാജി, മറ്റ് ഉദ്യോഗസ്ഥരും, നാട്ടുകാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നോര്‍വേ- ഇന്ത്യ വിജ്ഞാന വിനിമയ പരിപാടിയില്‍ പങ്കെടുത്ത് ഹൈബി ഈഡന്‍ എം.പി
Next post ഡോക്ടർമാരുടെ വ്യക്തതയുള്ള കുറിപ്പടിയിൽ മാത്രമെ ആൻറി ബയോട്ടിക് മരുന്നുകൾ നൽകൂവെന്ന് എ.കെ.സി.ഡി.എ
Close

Thank you for visiting Malayalanad.in