കൊച്ചി: നോര്‍വേ – ഇന്ത്യ വിജ്ഞാന പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ എംപിമാരുടെ സംഘത്തില്‍ കേരളത്തില്‍ നിന്ന് ഹൈബി ഈഡന് എംപിയും. 2018 ഡിസംബറില്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ തയാറാക്കിയ നോര്‍വേ-ഇന്ത്യ സ്ട്രാറ്റജി 2030ന്റെ ഭാഗമായാണ് ഇന്ത്യന്‍ സംഘം നോര്‍വേയിലെത്തിയത്. ജനാധിപത്യവും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്രമവും,സമുദ്രങ്ങള്‍, ഊര്‍ജ്ജം, കാലാവസ്ഥയും പരിസ്ഥിതിയും, ഗവേഷണം, ഉന്നത വിദ്യാഭ്യാസം, ആഗോള ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നോര്‍വേ-ഇന്ത്യ 2030 രൂപപ്പെടുത്തിയിരിക്കുന്നത്. ഈ വിഷയങ്ങളിലെല്ലാം വിജ്ഞാന വിനിമയ പരിപാടിയുടെ ഭാഗമായി ചര്‍ച്ചകള്‍ നടന്നതായി ഹൈബി ഈഡന് എംപി പറഞ്ഞു.
നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്ലോ നഗരത്തിലായിരുന്നു വിജ്ഞാന വിനിമയ പരിപാടി നടന്നത്. നോര്‍വീജിയന്‍ വിദേശകാര്യ ഉപ മന്ത്രി ആന്‍ഡ്രിയാസ് ക്രാവികുമായി സംഘം കൂടിക്കാഴ്ച നടത്തി. അവിടെ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ അവിടുത്തെ തിരഞ്ഞെടുപ്പ് രീതികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചതായി ഹൈബി ഈഡന് പറഞ്ഞു. ഓസ്ലോ മേയര്‍ മരിയന്‍ ബോര്‍ഗനുമായും സംഘം കൂടിക്കാഴ്ച നടത്തി.
ഹൈഡ്രജന്‍ മൂല്യ ശൃംഖലകളുടെ വികസനത്തിന് ആവശ്യമായ ലക്ഷ്യങ്ങള്‍, തന്ത്രങ്ങള്‍, ചട്ടക്കൂടുകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി നോര്‍വേ സംഘടിപ്പിക്കുന്ന എച്ച് 2 കോണ്‍ഫറന്‍സിലും സംഘം പങ്കെടുത്തു. ഹരിത ഭാവിയിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഹൈഡ്രജനെ ഒരു പ്രധാന പരിഹാരമാക്കി മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഫറന്‍സില്‍ നടന്നു. ഹൈബി ഈഡനെ കൂടാതെ തേജസ്വി സൂര്യ (ബിജെപി), പ്രിയങ്ക ചതുര്‍വേദി (ശിവസേന) എന്നീ എംപിമാരും സംഘത്തിലുണ്ടായിരുന്നു
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....