
എ.കെ.പി.എ. സാന്ത്വനം പദ്ധതി ധനസഹായ വിതരണവും എ.സി.മൊയ്തു അനുസ്മരണവും നടത്തി
കൽപ്പറ്റ:
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നടപ്പിലാക്കുന്ന സാന്ത്വനം പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണം നടത്തി. സാന്ത്വനം പദ്ധതിയിലെ അംഗങ്ങൾ മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് ധനസഹായം നൽകുന്ന പദ്ധതിയാണിത്.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ എ.സി.മൊയ്തു അനുസ്മരണവും സാന്ത്വനം പദ്ധതിയിലെ ധനസഹായ വിതരണവും സംയുക്തമായാണ് നടത്തിയത്. എ.കെ.പി.എ.യിൽ അംഗമായിരിക്കെ ഒരാൾ മരണപ്പെട്ടാൽ 8 ലക്ഷം രൂപയാണ് സംഘടന ധനസഹായമായി നൽകുന്നത്. മുതിർന്ന ഫോട്ടോഗ്രാഫറും ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച വ്യക്തിയുമായ അന്തരിച്ച എ.സി മൊയ്തുവിന്റെ കുടുംബത്തിനുള്ള ധനസഹായ വിതരണമാണ് കൽപ്പറ്റയിൽ നടത്തിയത്. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മറ്റ് സംഘടനകൾക്ക് മാതൃകയായ തരത്തിലാണ് എ.കെ.പി.എ.യുടെ പ്രവർത്തനമെന്ന് എം.എൽ.എ.പറഞ്ഞു.
ചടങ്ങിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് വി.വി രാജു അധ്യക്ഷനായിരുന്നു. സാന്ത്വനം സംസ്ഥാന കൺവീനർ ജോയ് ഗ്രേസ് പദ്ധതി വിശദീകരിച്ചു. എം. കെ സോമൻ ,കെ.കെ ജേക്കബ്, എൻ. രാമാനുജൻ തുടങ്ങിയവർ സംസാരിച്ചു.