കണ്ണോത്ത്മലദുരന്തം; സര്‍ക്കാര്‍ സഹായം ഉടൻ നൽകണമെന്ന് എച്ച്.എം.എസ്

.
കല്‍പ്പറ്റ: ഒന്‍പത് പേരുടെ ജീവഹാനിക്കും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ കണ്ണോത്ത്മല ജീപ്പപകടത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും എത്രയും പെട്ടെന്ന് അര്‍ഹമായ സഹായധനം നല്‍കണമെന്നും എച്ഛ്. എം. എസ് ജനറൽ സെക്രട്ടറി പി. കെ. അനിൽ കുമാർ ആവശ്യപ്പെട്ടു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അധികൃതര്‍ മൗനത്തിലാണ്. ദുരന്തത്തില്‍ താങ്ങുംതണലും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ജീവിതംതന്നെ ചോദ്യചിഹ്നമായ് മാറിയിരിക്കുന്നു. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തുഛമായ വേതനത്തിന് തൊഴിലെടുക്കുന്ന അസംഘടിത തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്. അടിയന്തിര സഹായമായ് ലഭിച്ച കേവലംപതിനായിരം രൂപയല്ലാതെ മറ്റാനുകൂല്യങ്ങളൊന്നും തന്നെ കടുംബങ്ങള്‍ക്ക് ലഭിച്ചിട്ടിll
പരിക്കേറ്റവര്‍ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങിയിക്കുന്നു. അവര്‍ക്ക് വിദഗ്ദ തുടര്‍ചികിത്സാ സംവിധാനം ഉറപ്പുവരുത്തണം. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് ഗതിവേഗം കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോക ബ്ലൈൻഡ് ടെന്നീസിൽ വെങ്കല മെഡൽ നേടിയ നിബിൻ മാത്യുവിനെ ആദരിച്ചു
Next post നാടറിയാം: ജി വി എച്ച് എസ് എൻ എസ് എസ് കമ്പളനാട്ടി ഉൽസവത്തിൽ ജൈവ കർഷകനെ ആദരിച്ചു
Close

Thank you for visiting Malayalanad.in