വയനാട്ടിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി

. ബത്തേരി: വയനാട് മൂലങ്കാവിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. എർലോട്ട് കുന്നിൽ സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്.ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആണ് കടുവ കുടുങ്ങിയത്. പരിശോധനയ്ക്കായി വനം വകുപ്പ് കടുവയെ മാറ്റിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് കൂട് സ്ഥാപിച്ചത്.കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് നിരവധി വളർത്തു മൃഗങ്ങളെ കടുവ കൊണ്ട് പോയി ദക്ഷിച്ചു. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലായിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധം അടക്കം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *