ഒന്നരകിലോ കഞ്ചാവ് കടത്തിയ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 20000 രൂപ പിഴയും.
22.12.2018 ന് ബാവലിയിൽ വെച്ച് ഒന്നര കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് അറസ്റ്റിലായ കാസർഗോഡ് ജില്ലയിൽ കമറുന്നീസ മൻസിലിൽ അബ്ദുൾ റൗഫ് വയസ്സ് 26 എന്നയാളെ കല്പറ്റ അഡിഷണൽ സെഷൻസ് (NDPS സ്പെഷ്യൽ) കോടതി 2 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ജിമ്മി ജോസഫും പാർട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . വയനാട് അസി. എക്സൈസ് കമ്മീഷണറായിരുന്ന എൻ. രാജശേഖരൻ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. നാർകോട്ടിക് സ്പെഷ്യൽ ജഡ്ജ് ശ്രീ. അനിൽകുമാർ S.K ആണ് വിധി പ്രഖ്യാപിച്ചത്. പ്രോസീക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് എ.യു.സുരേഷ്കുമാർ ഹാജരായി.
More Stories
ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പിലും ഫെലോഷിപ്പുകളിലും സീറ്റുകൾ വർദ്ധിപ്പിച്ചു; 45 വിദ്യാർത്ഥികൾക്ക് ആനുകൂല്യം; എം.ബി.ബി.എസിന് പൂർണ്ണ ഫീസ് ഇളവ് തുടരും
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ യാഥാർഥ്യമാക്കണമെന്ന് വൈദിക സമ്മേളനം.
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
വയനാട്ടിൽ അഞ്ച് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ് സി വി നിര്യാതയായി
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ദേശീയതല പഞ്ച ഗുസ്തിയിൽ രണ്ടാം സ്ഥാനക്കാരനായി വയനാട് ജില്ലാ പോലീസിന്റെ യശസ്സ് ഉയർത്തി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
