സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന് വയനാട്ടിൽ തുടക്കമായി
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 350 ൽ അധികം ജൂഡോ താരങ്ങൾ പങ്കെടുത്തു. സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ ഉത്ഘാടനം കൽപറ്റ എം.എൽ.എ. ടി സിദ്ധീഖ് നിർവഹിച്ചു. യോഗത്തിൽ കേരള ജൂഡോ അസോസിയേഷൻ പ്രസിഡണ്ട് കെ.വി. അൻവർ അദ്ധ്യക്ഷത വഹിച്ചു. . ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്. എം. മധു മുഖ്യാതിഥിയായി . ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ്.പ്രസിഡണ്ട് എ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ , ഓർഗനൈസിംഗ് സെക്രട്ടറി ഗിരീഷ് പെരുന്തട്ട, കെ. റഫീഖ്, ജോയ് വർഗീസ് കെ , ജെ.ആർ.രാജേഷ്, ഹരികൃഷ്ണൻ കെ , അനീഷ് ഡേവിഡ്, സുബൈർ ഇളകുളം, ജോൺ മാതാ എന്നിവർ സംസാരിച്ചു.
ആദ്യ മത്സരത്തിൽ ജൂനിയർ ബോയ്സ് (81 കിലോഗ്രാം വിഭാഗത്തിൽ ഒന്ന്. അക്ഷയ് ദാസ് (തൃശൂർ) ഒന്നാം സ്ഥാനവും അജിലാൽ കെ. (തൃശൂർ) രണ്ടാം സ്ഥാനവും സൂര്യ കൃഷ്ണൻ. എം ( പാലക്കാട് ) , റോയൽ സെൻസൺ (എറണാകുളം) എന്നിവർ മൂന്നാം സ്ഥാനവും നേടി.
ജൂനിയർ പെൺകുട്ടികളുടെ 63 കിലോ ഗ്രാം വിഭാഗത്തിൽ തേജാ സജു (തൃശൂർ) ഒന്നാം സ്ഥാനവും അർച്ചന കെ വിജയകുമാർ , ( തിരുവനന്തപുരം ) രണ്ടാം സ്ഥാനവും നന്ദന വിജയകുമാർ (ഇടുക്കി ], അതുല്യ ആർ (പാലക്കാട് ) എന്നിവർ മൂന്നാം സ്ഥാനവും നേടി.
മത്സരങ്ങൾ നാളെ സമാപിക്കും.