എം.കെ. മുകുന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു

.
തോണിച്ചാൽ എം.കെ.മുകുന്ദൻ ‘മാസ്റ്ററുടെ നിര്യാണത്തിൽ തോണിച്ചാൽ യുവജന വായനശാലയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. .കമ്മന നവോദയ എൽ.പി.സ്കൂൾ ഹെഡ്മാസ്റ്ററായി 1996 ൽ സർവീസിൽ നിന്നും വിരമിച്ച മുകുന്ദൻ മാസ്റ്റർ സാമൂഹ്യ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. തോണിച്ചാൽ യുവജന വായനശാല,കമ്മന മംഗളോദയം വായനശാല എന്നിവയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു മുകുന്ദൻ മാസ്റ്ററുടെത്.1970 കളിൽ തോണിച്ചാൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സ്വപ്നതിയേറ്റഴ്സ് എന്ന നാടകസംഘത്തിൻ്റെ മുഖ്യപ്രവർത്തകനായിരുന്നു. അഭിനയം, മേയ്ക്കപ്പ്, ചിത്രരചന, കവിതാലാപനം എന്നിവയിലൊക്കെ കഴിവു തെളിയിച്ച മുകുന്ദൻ മാസ്റ്റർ സി.പി.എം സഹയാത്രികനായി തോണിച്ചാൽ ബ്രാഞ്ചിൽ രണ്ട് പതിറ്റാണ്ടുകാലം പ്രവർത്തിച്ചു. സ്വകാര്യ സ്കൂൾ അധ്യാപകരുടെ സംഘടന കെ.പി.ടി.യുവിൻ്റെ മാനന്തവാടി സബ്ബ് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ തങ്കമണി. മക്കൾ:- ദീനേശ് ( സംഗീതാധ്യാപകൻ) ദീപ (നൃത്താധ്യാപക). മരുമക്കൾ ബാബുരാജ് (മാനന്തവാടി GVHS അധ്യാപകൻ) സ്മിത. അനുശോചനയോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ , നല്ലൂർനാട് സഹകരണ ബേങ്ക് പ്രസിഡന്റ് മനു ജി. കുഴിവേലി, പി.കെ അനിൽകുമാർ , വി.പി. ബാലചന്ദ്രൻ മാസ്റ്റർ, ജോയി പി. കൂരിശിങ്കൽ, ഒ.കെ. സത്യൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ യുവജന വായനശാല സെക്രട്ടറി അനിൽകുമാർ സ്വാഗതവും കെ.പി.ശശികുമാർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കഞ്ചാവുമായി യുവാവ് പിടിയിൽ
Next post വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് കൽപ്പറ്റയിൽ നടന്നു.
Close

Thank you for visiting Malayalanad.in