കേരള അഡ്വക്കറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ കെ.പി.രാമൻ നായർ എൻഡോവ്മെൻ്റ് വിതരണം ചെയ്തു.

കൽപ്പറ്റ: കേരള അഡ്വക്കറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗവും കെ.പി.രാമൻ നായർ എൻ്റോവുമെൻ്റ് വിതരണവും കൽപ്പറ്റയിൽ നടന്നു. പുത്തൂർ വയൽ എം.എസ്.സ്വാമിനാഥൻ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും മെഡിക്കൽ ബിരുദം നേടിയ ഡോ. ശ്രദ്ധ ജയരാജ്, ഡോ. പി.വി. വൈശാഖ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സംസ്ഥാന കൗൺസിൽ യോഗം ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം.കെ. ജയപ്രകാശ് എൻ്റോവ്മെൻ്റ് വിതരണം നിർവ്വഹിച്ചു. വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.എ.ജെ.ആൻ്റണി, അഡ്വ.പി. ചാത്തുക്കുട്ടി, കെ.പ്രകാശൻ, സി.പ്രദീപൻ, വി കെ.രാജേന്ദ്രൻ, എസ്. ദിലീപ്, എ. കൃഷ്ണൻകുട്ടി നായർ ,കെ.രാഗിണി, എം.എം. രാമനാഥൻ തുടങ്ങിയവർ സംസാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *