കോഴിക്കോട്: യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിന്റെ 139ാമത്തെ ഡ്രോയില്‍ കോടികള്‍ നേടി ഇന്ത്യക്കാര്‍. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസികളായ സച്ചിന്, ഗൗതം എന്നിവരാണ് യഥാക്രമം 45 കോടിയും 2 കോടിയും സ്വന്തമാക്കിയത്. ഒരു സ്വകാര്യ കമ്പനിയില്‍ കാഡ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന 47കാരനായ സച്ചിന് മുംബൈ സ്വദേശിയാണ്. ഇദ്ദേഹം 25 വര്‍ഷമായി ദുബായില്‍ താമസിച്ച് വരുന്നു. ഒരു ദിവസം രാവിലെ തന്റെ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ച് ഭാഗ്യശാലിയാണെന്ന് കണ്ടെത്തിയപ്പോള്‍ ഉണ്ടായ തന്റെ അത്ഭുതം അദ്ദേഹം ആവേശത്തോടെ പങ്കുവെച്ചു.
രണ്ടു കോടി രൂപയുടെ റാഫിള്‍ നറുക്കെടുപ്പ് ലഭിച്ച ഗൗതം ഒരു ഇമെയില്‍ അറിയിപ്പിലൂടെ തന്റെ വിജയം അറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചു. 27 കാരനായ ഈ പ്രോജക്ട് എഞ്ചിനീയര്‍ നാല് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്നു. ഒരു വര്‍ഷമായി മഹ്സൂസില് പങ്കെടുക്കുന്നുണ്ട്. തനിക്കു ലഭിച്ച ഈ തുക ജന്മനാട്ടില് ഒരു വീട് പണിയാന്‍ ഉപയോഗിക്കുമെന്ന് ഗൗതം പറഞ്ഞു. തങ്ങള്‍ ഒരിക്കലും സങ്കല്‍പ്പിക്കാത്ത വിധത്തില്‍ തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഈ അവിശ്വസനീയമായ അവസരം നല്‍കിയതിന് ഇരു വിജയികളും മഹ്സൂസിനോട് നന്ദി പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള ഭാഗ്യശാലികളായ രണ്ട് വിജയികളെ ഒരേ നറുക്കെടുപ്പില്‍ കണ്ടതില്‍ അത്ഭുതമില്ലെന്ന് മഹ്സൂസ് മാനെജിങ് ഓപ്പറേറ്ററായ ഇവിങ്സിലെ കമ്യൂണിക്കേഷന്‍സ് മേധാവി സൂസന് കാസി പറഞ്ഞു. ഇതിനകം മഹ്സൂസ് 20 ഇന്ത്യന്‍ കോടീശ്വരന്മാരെ സൃഷ്ടിച്ചുകഴിഞ്ഞു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...