കൽപ്പറ്റയിൽ വിദ്യാവസന്തം പദ്ധതി തുടങ്ങി

.
കൽപ്പറ്റ :-കൽപ്പറ്റ നഗരസഭയിലെ സ്കൂൾ കുട്ടികളുടെ അടിസ്ഥാനശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഭാഷാ പഠനം സുഗമമാക്കുന്നതിനായി തയ്യാറാക്കിയ പഠനസഹായി വിദ്യാവസന്തം നഗരസഭ ചെയർമാൻ കെ എം തൊടി മുജീബ് എസ് കെ എം ജെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു.ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ അധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. സരോജിനി ആശംസ പ്രസംഗം നടത്തി.വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് പൂർണ്ണമായും തടയുന്നതിനായി നടന്നുവരുന്ന പദ്ധതികൾക്കൊപ്പം നഗരസഭയിലെ മുഴുവൻ വിദ്യാർഥികളുടെയും ഭവന സന്ദർശന വാർഡ് തല സമിതികൾ,ജന ജാഗ്രത സമിതികൾ,എക്സൈസ് ജനമൈത്രി പോലീസ്, ലേബർ ഡിപ്പാർട്ട്മെൻറ്, ട്രൈബൽ പ്രമോട്ടേഴ്സ്, എന്നിവരെല്ലാം ചേർന്ന് ഇടപെടുന്നതിനും യോഗം തീരുമാനിച്ചു.പരിപാടികൾ വിശദീകരിച്ചുകൊണ്ട് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ എ കെ ഷിബു മാസ്റ്റർ വിശദീകരിച്ചു.മുനിസിപ്പൽ വിദ്യാഭ്യാസ സമിതി കൺവീനർ പി ടി സജീവൻ മാസ്റ്റർ സ്വാഗതവും പി ആർ റാലി ടീച്ചർ നന്ദിയും പറഞ്ഞു. എക്സൈസ് സി ഐ ഷറഫുദ്ദീൻ, ടി ഇ .ഒ. എസ്- എസ്. രജനീകാന്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഏക സിവില്‍ കോഡ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യും; നിയമസഭ പ്രമേയം പാസാക്കി
Next post മാധ്യമ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം: മാനന്തവാടി പ്രസ് ക്ലബ്
Close

Thank you for visiting Malayalanad.in