രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ്: മധുരം പങ്കുവെച്ച് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആഹ്ലാദം

കല്‍പ്പറ്റ: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനസ്ഥാപിച്ചതില്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മധുരം പങ്കുവെച്ച് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആഹ്ലാദം. യു ഡി എഫ് ജില്ലാ നേതൃയോഗത്തിനായി എത്തിച്ചേര്‍ന്ന കണ്‍വീനര്‍ എം എം ഹസ്സന്റെ നേതൃത്വത്തിലായിരുന്നു ഡി സി സിയില്‍ നേതാക്കളും പ്രവര്‍ത്തകരും ആഹ്ലാദം പങ്കുവെച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ഫാസിസ്റ്റ് സര്‍ക്കാരിന് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് രാഹുല്‍ഗാന്ധിയുടെ അയോഗ്യത നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം എം ഹസന്‍ പറഞ്ഞു. ഫാസിസ്റ്റ് ഭരണം ഇന്ത്യയില്‍ ശക്തിപ്പെടുത്താമെന്ന മോദിയുടെ ചിന്താഗതിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ ഈ വിധി ഉപകരിക്കും. ജനാധിപത്യത്തിന്റെ ആത്മാവ് എതിര്‍ക്കാനും വിയോദിക്കാനുമുള്ള അവകാശമാണ്. ഈ അവകാശത്തെ അംഗീകരിക്കുന്നതാണ് സുപ്രീംകോടതിവിധിയെന്നും ഇത് എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കും ആവേശമുണ്ടാക്കുന്നതാണെന്നും വളരെ പെട്ടന്ന് തന്നെ രാഹുല്‍ഗാന്ധി അദ്ദേഹത്തെ തിരഞ്ഞെടുത്തയച്ച ജനങ്ങളുടെ മുന്നിലേക്ക് എത്തുമെന്നും അദ്ദേഹത്തിന് ആവേശകരമായ സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് യു ഡി എഫ് പ്രവര്‍ത്തകരെന്നും ഹസന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, ജില്ലാ യു ഡി എഫ് കണ്‍വീനര്‍ കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, കെ പി സി സി എക്‌സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ്, കെ പി സി സി മെമ്പര്‍ പി പി ആലി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹൃദ്രോഗ ചികിത്സയിൽ റൊട്ടേഷണൽ അഥറെക്ടമി സംവിധാനവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
Next post ഗുണ്ടൽപ്പേട്ടയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു.: കുട്ടി ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്.
Close

Thank you for visiting Malayalanad.in