കൽപ്പറ്റ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കൽപ്പറ്റയിൽ 9ന് നടത്തുന്ന മഹാധർണയുടെ പ്രചരണാർഥമുള്ള വാഹനജാഥക്ക് തുടക്കമായി. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊഴിലാളി വിരുദ്ധമായ ലേബർ കോഡ് പിൻവലിക്കുക, വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിച്ച് കമ്പനിയാക്കുന്ന ഭേദഗതിബിൽ പിൻവലിക്കുക, പൊതുമേഖല വിറ്റുതുലച്ചുള്ള സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, നാഷണൽ കോണിറ്റൈഡേഷൻ പൈപ്പ് ലൈൻ പദ്ധതി ഉപേക്ഷിക്കുക, അങ്കണവാടി–-ആശ–- ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. കൽപ്പറ്റയിൽ നിന്നും ആരംഭിച്ച പ്രചരണജാഥ സിഐടി യു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ഗിരീഷ് കൽപ്പറ്റഅധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ പി പി ആലി, ജാഥ മാനേജർ വി വി ബേബി, വൈസ് ക്യാപ്റ്റൻമാരായ സി എസ് സ്റ്റാൻലി , സി മൊയ്തീൻ കുട്ടി, എൻ ഒ ദേവസ്യ, സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ പി വി സഹദേവൻ, വി സുരേഷ് ബാബു, പി കെ മൂർത്തി, – ഡി രാജൻ എന്നിവർ സംസാരിച്ചു. പി കെ അബു സ്വാഗതം പറഞ്ഞു. ജാഥയുടെ വെള്ളിയാഴ്ചത്തെ പര്യടനം കോട്ടത്തറയിൽ സമാപിച്ചു. ജാഥ ശനിയാഴ്ച സമാപിക്കും.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....