കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ തെറ്റായ കാര്യങ്ങൾ തുറന്നുകാട്ടുന്ന പ്രതിപക്ഷ നേതാക്കളെ ഇ ഡിയെയും മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് വേട്ടയാടുന്ന നരേന്ദ്രമോദി സർക്കാരിന്റെ പാത പിന്തുടർന്നു കൊണ്ട് കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെയും കെപിസി സി പ്രസിഡണ്ടിന്റെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുടെ പേരിൽ കള്ളക്കേസെടുത്തുകൊണ്ട് അവരെ നിശബ്ദരാക്കാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ. പിണറായി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെയും പ്രതിപക്ഷത്തുള്ള നേതാക്കളുടെ പേരിൽ കള്ളക്കേസുകൾ എടുക്കുന്നതിനെതിരെയും കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൽപ്പറ്റ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. കോടതികളിൽ നിന്നും നിരന്തരം വിമർശനം ഏറ്റുവാങ്ങുന്ന ആഭ്യന്തരവകുപ്പിന്റെ വീഴ്ച കൊണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് പോലും കേരളത്തിൽ രക്ഷയില്ലാത്ത സ്ഥിതിയാണ്. ഓഫീസിൽ ഇരിക്കുന്ന ഡോക്ടർമാർ കുത്തേറ്റ് മരിക്കുന്നു. ക്രമസമാധാനം ആകെ തകർന്നിരിക്കുന്നു. മുഖ്യമന്ത്രി എന്ന ബിംബത്തെ ഉയർത്തി കാട്ടാൻ മുഖ്യമന്ത്രി പ്രസംഗിച്ച മൈക്കിനെതിരെ പോലും കേസെടുക്കുന്ന അവസ്ഥയിലേക്ക് കേരള പോലീസ് തരംതാണിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.പോലീസിനെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു കോക്കസ് ആണെന്ന ഐജി ലക്ഷ്മണയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് മുഖ്യമന്ത്രി വിശദമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് ബി സുരേഷ് ബാബു അധ്യക്ഷൻ ആയിരുന്നു.ടി ജെ ഐസക്,സി.ജയപ്രസാദ്,ബിനു തോമസ്, ഗിരീഷ് കൽപ്പറ്റ, ജോയ് തൊട്ടിത്തറ, പി വി വേണുഗോപാൽ,ഒ.ഭാസ്കരൻ,കെ കെ രാജേന്ദ്രൻ, കണ്ടത്തിൽ ജോസ്, ആർ ഉണ്ണികൃഷ്ണൻ, രാജു ഹജമാടി, മോഹൻദാസ് കോട്ടക്കൊല്ലി, എസ് മണി,എം ഒ ദേവസ്യ, കെ,ഹർഷൽ കോണാടൻ, പി .ഡിന്റോ ജോസ്, സി,അരുൺ ദേവ്, ബി, ശ്രീദേവി ബാബു, ടി .ഉഷ തമ്പി, പി ,ഓമന,തുടങ്ങിയവർ സംസാരിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....