.
_ ‘ തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി. ബസിന് തീപ്പിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്ത് വെച്ചാണ് തീപ്പിടിത്തമുണ്ടായത്. വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കാനായതോടെ വന്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കുകളില്ല. രാവിലെ എട്ടരയോടെയായിരുന്നു അപകടം.
ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഓര്‍ഡിനറി ബസിനാണ് തോന്നയ്ക്കലിനും മംഗലപുരത്തിനും ഇടയ്ക്കു വെച്ച് തീപ്പിടിച്ചത്. ചെമ്പകമംഗലം ജംഗ്ഷനില്‍ എത്തിയപ്പോള്‍ ബസ് ബ്രേക്ക്ഡൗണായി. ഡ്രൈവർ ബസില്‍ നിന്ന് പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് ബസ്സിനടിയില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാനാവശ്യപ്പെടുകയായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സമയോചിതമായി പുറത്തിറക്കാനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ആളുകള്‍ പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. ബസിന്റെ ഉള്‍വശം പൂര്‍ണമായും അഗ്നിക്കിരയായി.
ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ആറ്റിങ്ങില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സംഘമാണ് സ്ഥലത്തെത്തിയത്. പൂര്‍ണമായും കത്തിനശിച്ച ബസ് ദേശീയ പാതയില്‍ നിന്നു മാറ്റി
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...