എടവക:എടവക ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനം ലക്ഷ്യമാക്കി ഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെ, ജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി ഐ എസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ക്കൊണ്ട് ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് . ഇതിൻറെ ഭാഗമായുള്ള വികസന സെമിനാർ പഞ്ചായത്ത് സ്വരാജ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രദീപ്. എച്ച് ബി യുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു .
ജില്ലാ ടൗൺ പ്ലാനർ ഡോക്ടർ ആതിര രവി പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ടൗൺ പ്ലാനർ കെ. രഞ്ജിത്ത് സുസ്ഥിര എടവകയുടെ അവതരണം നടത്തി. വൈസ് പ്രസിഡൻറ് ജംഷീറ ശിഹാബ് സ്ഥിരം സമിതി അധ്യക്ഷരായ ജോർജ്ജ് പടകൂട്ടിൽ, ജെൻസി ബിനോയ് ,ശിഹാബ് അയാത്ത് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിരാ പ്രേമചന്ദ്രൻ , പഞ്ചായത്ത് അംഗം എം പി വത്സൻ , സിഡിഎസ് ചെയർപേഴ്സൺ പ്രിയ വിരേന്ദ്രകുമാർ പഞ്ചായത്ത് സെക്രട്ടറി എൻ.അനിൽ പ്രസംഗിച്ചു
തുടർന്ന് ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ , നിർവ്വഹണ ഉദ്യോഗസ്ഥർ വിഷയാധിഷ്ഠിത ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ചകളിൽ പങ്കെടുക്കുകയും ഉയർന്നുവന്ന നിർദേശങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു. പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ ; അഭിപ്രായങ്ങൾ എന്നിവ കൂടി ആരായുന്നതിനായി പഞ്ചായത്ത് ഓഫീസിൽ നിർദേശകപെട്ടികൾ സ്ഥാപിക്കുകയും അഭിപ്രയം ആരായുന്നതിനായി പ്രത്യേക ഈമെയിൽ സൃഷ്ടിക്കുകയും ചെയ്തു . അഭിപ്രായങ്ങൾ പൊതുജനങ്ങൾക്ക് masterplanwyd@gmail.com എന്ന മെയിലിലേക്ക് അയയ്ക്കാം.
മാസ്റ്റർ പ്ലാനിന്റെ രണ്ടാംഘട്ടത്തിൽ വിവിധങ്ങളായ സർവ്വേകൾ സംഘടിപ്പിക്കുകയും സർവ്വേ ഫലങ്ങളും പൊതുജന നിർദ്ദേശങ്ങളും ക്രോഡീകരിച്ചു കൊണ്ട് കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കും. അതിന്മേലുള്ള പരാതി കളും ആക്ഷേപങ്ങളും പരിഹരിച്ചതിന് ശേഷമായിരിക്കും സർക്കാർ അനുമതിക്ക് സമർപ്പിക്കുക.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...