സൗജന്യ നേത്ര പരിശോധന – തിമിര നിർണയക്യാമ്പും സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പും 29-ന് അമ്പല വയലിൽ

അമ്പലവയൽ ത്വരീഖുത്തൽ ഇസ്ലാം മദ്രസ ഹാളിൽ വച്ച് ഈ മാസം 29ന് സൗജന്യ നേത്ര പരിശോധന – തിമിര നിർണയക്യാമ്പും സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. . സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടി, വയനാട് കർമ്മയോഗ, അമ്പലവയൽ ത്വരീഖുത്തൽ ഇസ്ലാം മദ്രസ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മീര കരുണ ഐ കെയർ കണ്ണാശുപത്രിയുടെയും മീര സ്പെഷ്യലിറ്റി ക്ലിനിക്കിന്റെയും സഹകരണത്തോടെയാണ് പരിപാടി.
ക്യാമ്പിൽ ബി പി, ഷുഗർ, ബോഡി മാസ് ഇൻഡക്സ്, മെഡിക്കൽ ചെക്കപ്പ് എന്നിവ ഉണ്ടായിരിക്കും. മീനങ്ങാടി വിജിലൻസ് ഇൻസ്പെക്ടർ യു ജയപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്യും. ആർട്ട് ഓഫ് ലീവിങ് കോഡിനേറ്റർ അഭിഷേക് കൃഷ്ണ, ജില്ലാ കോഡിനേറ്റർ പി കെ സാബു വയനാട് , ക്യാമ്പ് ഓർഗനൈസർ പ്രകാശ് പ്രാസ്കോ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post എല്ലാ ഭൂമിക്കും രേഖ: കൽപ്പറ്റയിൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലി.
Next post ‘ സുസ്ഥിര എടവക: മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു
Close

Thank you for visiting Malayalanad.in