ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷനിലെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി ലോക്കല്‍ അസോസിയേഷനുകള്‍ നിര്‍മ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവനില്‍ നടന്നു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത് താക്കോല്‍ കൈമാറ്റത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷത വഹിച്ചു. സ്നേഹ ഭവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ലോക്കല്‍ അസോസിയേഷന് സെക്രട്ടറിമാര്‍ക്ക് അമ്പലവയല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ സുരേഷ് താളൂര്‍ ഉപഹാര സമര്‍പ്പണം നടത്തി. പത്മാവതി അമ്മ, പി.ബി ബിജു, രഘു, കെ.കെ വിജയകുമാര്‍, പി.ബി ബിജു, കെ.വി നാസര്‍, പി.ജെ സുഷമ, സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ, ലോക്കല്‍ അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 200 കബ്ബ്, ബുള്‍ ബുള്‍, സ്കൗട്ട് ആന്റ് ഗൈഡ് അധ്യാപകര്‍ പരിപാടിയില്‍ പങ്കാളികളായി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അനീഷ് ബി. നായര്‍, സ്കൗട്ട് സംസ്ഥാന ഓര്‍ഗനൈസിങ് കമ്മീഷണര്‍ സി.പി ബാബുരാജ്, ഡി.ഇ.ഒ ഇന്‍ചാര്‍ജ് എം.എം ഗണേശന്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ ജോളിയാമ്മ മാത്യു, ജീറ്റോ ലൂയിസ്, ജില്ലാ ട്രെയിനിങ് കമ്മീഷണര്‍ എ.ഇ സതീഷ് ബാബു, ജില്ലാ സെക്രട്ടറി എന്‍. ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....