
ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പ്രവേശനം ലഭിച്ച ഏക മലയാളി വനിതാ താരമായി കൽപ്പറ്റ സ്വദേശിനി ജോഷിത
മുംബൈ ഇന്ത്യൻസിൻ്റെ ട്രയൽസിൽ ഇടം നേടി പരിശീലനം തുടങ്ങി.
ഈ വർഷം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പ്രവേശനം ലഭിച്ച ആദ്യമലയാളി താരമാണ് ജോഷിത .
നാല് വർഷം മുമ്പ് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അക്കാദമി സെലക്ഷൻ ക്യാമ്പിലൂടെ കൽപ്പറ്റ സ്വദേശിനി ജോഷിത കൃഷ്ണഗിരിയിലെ പരിശീലന ക്യാമ്പിലെത്തുന്നത്.
മുംബൈ ഇന്ത്യൻസിൻ്റെ ട്രയല്‍സിലേക്കു അവസരം ലഭിച്ച ഏക മലയാളി പെണ്‍കുട്ടിയെന്ന സവിശേഷതയുള്ള ജോഷിത ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ വയനാടിന്റെ അടുത്ത പ്രതീക്ഷയാണ്
കല്‍പറ്റ ന്യൂ ഫോം ഹോട്ടലിലെ പാചകത്തൊഴിലാളി എമിലി വെള്ളാച്ചിറ ജോഷിയുടെയും ആനപ്പാലം ജംഗ്ഷനിലെ ലാവണ്യ ഫാന്‍സി സെന്റര്‍ ജീവനക്കാരി ശ്രീജയുടെയും രണ്ടു മക്കളില്‍ ഇളയതാണ് പതിനാറുകാരി ജോഷിത.
ക്രിക്കറ്റ് കളിയില്‍ ബാറ്റിംഗും ബൗളിംഗും ഒരുപോലെ വഴങ്ങുന്ന ജോഷിത കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. മുംബൈ ഇന്ത്യന്‍സിന്റെ 15 ദിവസത്തെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നതിനു കഴിഞ്ഞ 16നാണ് ജോഷിത പോയത്. ഇത് മകളുടെ ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍. മുണ്ടേരി ഗവ.സ്‌കൂളില്‍ പ്രൈമറി പഠനത്തിന് ചേര്‍ന്നതിനു പിന്നാലെയാണ് ജോഷിത യഥാര്‍ഥ ക്രിക്കറ്റ് ബാറ്റും ബോളും കാണുന്നത്. വിദ്യാലയവളപ്പില്‍ കുട്ടികള്‍ തമ്മിലുള്ള ക്രിക്കറ്റ് കളിക്കിടെ ബാറ്റിംഗിലും ബൗളിംഗിലും ജോഷിത പുലര്‍ത്തുന്ന വ്യത്യസ്തത പരിശീലകന്‍ അമലിന്റെ ശ്രദ്ധയിൽപ്പെട്ടു.. അദ്ദേഹം ജോഷിതയ്ക്ക് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് വഴിയൊരുക്കുകയായിരുന്നു. മീനങ്ങാടി ഗവ.ഹൈസ്‌കൂളിലാണ് ജോഷിത ആറു മുതല്‍ പത്താം ക്ലാസ്സ് വരെ പഠിച്ചത്. ഇതിനിടെ തലശേരി ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിന് അവസരം ലഭിച്ചു. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനം നല്‍കിയിരുന്ന ജസ്റ്റിന്‍ മുന്‍കൈയെടുത്താണ് ജോഷിതയെ തലശേരി അക്കാദമിയിലെത്തിച്ചത്. അവിടത്തെ പരിശീലനത്തിലെ മികവിലൂടെ ജോഷിതക്ക് കഴിഞ വര്‍ഷം കേരളത്തിനുവേണ്ടി അണ്ടര്‍-16, അണ്ടര്‍-19 വിഭാഗങ്ങളില്‍ കളിക്കാൻ സാധിച്ചത് -. ഓള്‍റൗണ്ടര്‍ ആണെങ്കിലും ഫാസ്റ്റ് ബൗളര്‍ എന്ന നിലയിലാണ് തിളങ്ങുന്നത്. അണ്ടര്‍-19 ടീമിന്റെ ഭാഗമായി കാഴ്ചവച്ച പ്രകടനമാണ് ജോഷിതയ്ക്കു മുന്നില്‍ മുംബൈ ഇന്ത്യന്‍സ് സെലക്ഷന്‍ ട്രയല്‍സിലേക്ക് വഴിയൊരുക്കിയത്.