മാനന്തവാടി: ബാവലി എക്സ്സൈസ് ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട . 20 ലക്ഷത്തിൻ്റെ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കോഴിക്കോട് നരിക്കുനി കിഴക്കേടത്ത് വിനൂപ് (34) ആണ് പിടിയിലായത്. കെ.എൽ. 11 എ എ 2919 എന്ന നമ്പറിലുള്ള ഹ്യുണ്ടായ് വെർണ കാറിൽ ഡ്രൈവർ ആയിരുന്ന വിനൂപ് ശരീരത്തിൽ ഒളിപ്പിച്ചാണ് 200 ഗ്രാം എം. ഡി.എം.എ കടത്തിയത്.
മാനന്തവാടി സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രൻ,എക്സ്സൈസ് ഇൻസ്‌പെക്ടർ ജിജിൽ കുമാർ, പ്രിവൻ്റീവ് ഓഫീസർ മാരായ ഏലിയാസ്. പിവി, ജിനോഷ് പി. ആർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ എം. അർജുൻ. , ടി.ജെ.പ്രിൻസ് , സനൂപ്, എ.സി. ചന്ദ്രൻ, വി.കെ.സുരേഷ് എന്നിവരുമായി ചേർന്ന് ബാവലി എക്സ്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് 200 ഗ്രാം എം.ഡി.എം.എ. വിനൂപിൻ്റെ ശരീരത്തിൽ നിന്നും കണ്ടെടുത്തിനാൽ ഇയാൾക്കെതിരെ എൻ.ഡി.പി. എസ്. നിയമപ്രകാരം കേസ് എടുത്തു. 20 ലക്ഷത്തോളം വിലമതിക്കുന്നതാണ് എം.ഡി.എം എ ., വ്യവസായിക അളവിൽ എം.ഡി.എം.എ. ഉള്ളതിനാൽ 20 കൊല്ലം തടവും, 2 ലക്ഷം രൂപ പിഴയും ലഭിക്കുന്നതാണ്, ടിയാനെ തുടർനടപടികൾക്കായി മാനന്തവാടി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...