പ്ലസ് വൺ പ്രവേശനം സർക്കാർ നിലപാട് വഞ്ചനാപരം: പി.ഇസ്മയിൽ

.
കല്പറ്റ. പ്ലസ് വൺ പ്രവേശനത്തിൽ അധിക ബാച്ച് അനുവദിച്ചു പ്രതിസന്ധി പരിഹരിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത സർക്കാർ നിലപാട് വഞ്ചനാപരമാണെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അഭിപ്രായപെട്ടു. കൽപ്പറ്റ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എ ഇ ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സെലിമേമിന് സ്വാഗതം പറഞ്ഞു
ഒരു ക്ലാസിൽ അറുപത്തി അഞ്ചു കുട്ടികൾ പഠിക്കേണ്ടി വരുമ്പോൾ ഗുണ നിലവാരം തകരും.സർക്കാർ വിവേചനത്തിന്റെ ഫലമായിട്ടാണ് എ പ്ലസ് നേടി ജയിച്ച മലബാറിലെ കുട്ടികൾ ഓപ്പൺ സ്കൂളിനെ ആശ്രയിക്കേണ്ടി വരുന്നത്. ധൂർത്തിനും കൊലപാതക കേസ്സിലെ പ്രതികളെ രക്ഷിക്കാനും ചിലവഴിക്കുന്ന പണം കൊണ്ട് എത്രയോ ഹൈ സ്കൂളുകൾ ഹയർ സെക്കണ്ടറിയാക്കി ഉയർത്താൻ സാധിക്കും.വിദ്യാർത്ഥി പക്ഷത്തു നിൽക്കേണ്ട എ എസ് ഫൈക്കാർ മാർക്കും സർഫിക്കറ്റും തിരുത്തുന്ന തിരക്കിലാണ്.പരീക്ഷ എഴുതാതെ പാസാകു ന്നവർക്ക് വേണ്ടി സി പി എം സംസാരിക്കുമ്പോൾ പഠിച്ചു ജയിച്ചവരെ പഠിക്കു പുറത്താക്കുന്നത്തിന് എതിരെയാണ് ലീഗ് സംസാരിക്കുന്നത്.സർക്കാരിന്റെ ഇരട്ടത്താപ്പ് ചൂണ്ടികാട്ടി സമരം ചെയ്യുന്നവരെ കൽതുറങ്കിൽ അടച്ചും കയ്യാമം വെച്ചും നിശബ്ദമാക്കാമെന്നത് സർക്കാരിന്റെ വ്യാമോഹം മാത്രമാണ്.
എസ്ടിയു ജില്ലാ പ്രസിഡണ്ട് സി മൊയ്തീൻകുട്ടി, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി എച്ച് ഫസൽ, നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷാജി കുന്നത്ത്, എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് റിൻഷാദ് മില്ലുമുക്ക്, ഗ്ലോബൽ കെഎംസിസി കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് അഷറഫ് കല്ലടാസ്, വനിതാ ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാനത്ത് ബഷീർ പ്രസംഗിച്ചു. അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു. എം ബാപ്പുട്ടി ഹാജി, മുഹമ്മദ് വടകര, വി സി അബൂബക്കർ ഹാജി, കെ.കെ.ഹനീഫ, സി.ഇ. ഹാരിസ്, അലവി വടക്കേതിൽ,ശിഹാബ് മേപ്പാടി,അസീസ് അമ്പിലേരി,കെ.എം. തൊടി മുജീബ്, നസീമ ടീച്ചർ,കാട്ടി ഗഫൂർ, ബഷീർ പൂക്കോടൻ, ഷമീർ വൈത്തിരി, ഉസ്മാൻ പഞ്ചാര, ബഷീർ പുള്ളാട്ട്, അബ്ദുല്ല വൈപ്പടി,പി.സി. അബ്ദുല്ല,കുഞ്ഞമ്മദ് നെല്ലോളി,ലത്തീഫ് കക്കറത്ത്, ഒ. കെ. സക്കീർ, സി. കെ. നാസർ,ഫസൽ കാവുങ്ങൽ, അംജത്ത് ചാലിൽ നേതൃത്വം നൽകി. ഫോട്ടോ അടിക്കുറിപ്പ് -01 കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എ ഇ ഓഫീസ് മാർച്ച് യൂത്ത് ലീഗ് സംസ്ഥാന ട്രഷറ്റർ പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു. Kalpetta 10-07-2023 K.P.Haridas-,Photoworld,Kalpetta-Mob-9387412551.

Leave a Reply

Your email address will not be published. Required fields are marked *

Previous post അതിഥി തൊഴിലാളികൾക്ക് സാമുഹ്യ സുരക്ഷാ പദ്ധതി : സംഗമം സംഘടിപ്പിച്ചു
Next post ഇന്ത്യയുടെയും ഈജിപ്തിന്റെയും സാംസ്‌കാരിക പൈതൃകം സാമ്യമുള്ളത്: ഡോ. ഫെദ മുഹമ്മദ്
Close

Thank you for visiting Malayalanad.in