കൽപ്പറ്റ: കോഴിക്കോട്- മൈസൂർ ദേശീയപാതയിൽ വയനാട് ലക്കിടിയിൽ മരം വീണു ഗതാഗത തടസ്സം. വൈദ്യുതി ലൈനിനു മുകളിലേക്കും മരക്കൊമ്പുകൾ അടർന്നു വീണു. കൽപ്പറ്റ ഫയർഫോഴ്സ് എത്തി തടസ്സം നീക്കാൻ നടപടി സ്വീകരിച്ചു. അര മണിക്കൂറിനകം ചുരത്തിലടക്കം ഉണ്ടായ ഗതാഗത തടസ്സവും പരിഹരിച്ചു.