മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു

സുൽത്താൻ ബത്തേരി : കേരള എഡ്യുക്കേഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് സെന്ററിന്റെ സുൽത്താൻ ബത്തേരിയിലെ ഓഫീസ് ഉദ്ഘാടനം ചെയ്തു. കേരള എഡ്യുക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറക്കൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അന്താരഷ്ട്ര അംഗീകാരമുള്ള പി ജി ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി , ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി, ഇംഗ്ലീഷ് മീഡിയം പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് എന്നീ കോഴ്സുകൾ ആണ് ഉണ്ടാകുക. ഉദ്ഘാടന ചടങ്ങിൽ കേരള എഡ്യൂക്കേഷൻ കൗൺസിൽ അംഗങ്ങളായ കെ ബി മദൻലാൽ, എം ആർ രജിത തുടങ്ങിയവർ സംസാരിച്ചു. അഡ്മിഷന് 9947343842 എന്ന നമ്പറിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post തുറന്ന അടുക്കളയിൽ വിഭവങ്ങൾ ഒരുങ്ങുന്നത് കണ്ടും ഭാരമാവാത്ത തുകയിലും ഭക്ഷണം കഴിക്കാൻ ഒരിടം ഒരുങ്ങുന്നു.
Next post മുണ്ടേരി സ്കൂൾ ജനകീയ വിദ്യാലയ കവാടം സംഘാടക സമിതി രൂപീകരിച്ചു
Close

Thank you for visiting Malayalanad.in