മഹ്‌സൂസിലൂടെ പ്രവാസികള്‍ ഇന്ത്യയിലെത്തിച്ചത് 310 കോടി രൂപ

കൊച്ചി: അവസരങ്ങളുടെ നാടായ ദുബായിലെ പ്രതിവാര നറുക്കെടുപ്പ് പരിപാടിയായ മഹ്‌സൂസില്‍നിന്ന് ഇതിനകം സമ്മാനം ലഭിച്ചത് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം 310 കോടി രൂപയുടെ സമ്മാനത്തുകയാണ് ഇന്ത്യക്കാര്‍ നാട്ടിലെത്തിച്ചത്. 2 കോടി മുതല്‍ 44 കോടി രൂപ വരെയുള്ള മികച്ച സമ്മാനങ്ങള്‍ നേടിയ 17 ഇന്ത്യക്കാരുണ്ട്. ഇതുകൂടാതെ അതില്‍ കുറഞ്ഞ തുകയുടെ സമ്മാനം നേടിയവരുമുണ്ട്.
102ാമത് നറുക്കെടുപ്പില്‍ 44 കോടി നേടിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ദലിപ്, 57ാമത്തെ നറുക്കെടുപ്പില്‍ തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 22 കോടി നേടിയ തിനകര്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ഈ വിജയികള്‍. പ്രവാസത്തില്‍നിന്ന് വിടപറഞ്ഞ് നാട്ടില്‍ ഒരു അത്യാധുനിക വീട്ടില്‍ താമസിക്കുക എന്നതായിരുന്നു ഹിമാചല്‍ പ്രദേശുകാരനായ ദലിപിന്റെ ഏറ്റവും വലിയ ആഗ്രഹം. മഹ്‌സൂസിലൂടെ തന്റെയും കുടുംബാംഗങ്ങളുടെയും ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
മഹ്‌സൂസിലൂടെ വിജയിക്കുന്നതുവരെ ഞാന്‍ കണ്ട ഏറ്റവും വലിയ തുക ഇരുപതിനായിരം രൂപ ആയിരുന്നെന്ന് തമിഴ്‌നാട്ടുകാരനായ തിനകര്‍ പറയുന്നു. മഹ്‌സൂസിന്റെ 21ാമത് കോടീശ്വരനാണ് ഇദ്ദേഹം. നിര്‍ധനരായ കുറച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത തിനകര്‍ തന്റെ ഗ്രാമത്തിലെ സ്‌ക്കൂള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടി തനിക്കുകിട്ടിയ തുക ചെലവഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബി.ജെ.പി. ഒരുക്കിയ കെണിയിൽ രാജ്യത്തെ ജനങ്ങൾ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
Next post തുറന്ന അടുക്കളയിൽ വിഭവങ്ങൾ ഒരുങ്ങുന്നത് കണ്ടും ഭാരമാവാത്ത തുകയിലും ഭക്ഷണം കഴിക്കാൻ ഒരിടം ഒരുങ്ങുന്നു.
Close

Thank you for visiting Malayalanad.in