മാനന്തവാടി: മണിപ്പൂരിലെ വംശഹത്യയിൽ പ്രതിഷേധിച്ച് എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം വിവിധ ദേവാലയങ്ങളുടെ സഹകരണത്തോടെ മാനന്തവാടിയിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. മണിപ്പൂർ സംസ്ഥാനത്ത് അക്രമികൾ അഴിഞ്ഞാടുമ്പോഴും ഭരണകൂട നേതൃത്വവും ഭരണഘടനാ സ്ഥാപനങ്ങളും നിശബ്ദരാകുന്നതിനെതിരെ വിശ്വാസികൾ മുദ്രാവാക്യങ്ങളുയർത്തി. കണിയാരം സെൻ്റ് ജോസഫ്സ് കത്തീഡ്രലിൽ നിന്ന് ആരംഭിച്ച റാലി വൈകിട്ട് 7 ഓടെ ഗാന്ധി പാർക്കിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മാനന്തവാടി രൂപതയുടെ വികാരി ജനറൽ ഫാ. ഡോ. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു. കണിയാരം കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട് ആമുഖ സന്ദേശവും ജോസ് പള്ളത്ത് മുഖ്യ സന്ദേശവും നൽകി. എക്യുമേനിക്കൽ ഫോറം പ്രസിഡൻ്റ് ഫാ. റോയി വലിയപറമ്പിൽ, ഫാ. വില്യം രാജൻ, ഫാ. ബേബി പൗലോസ് ഓലിയ്ക്കൽ, എം.കെ. പാപ്പച്ചൻ, അഖിൽ അലോഷ്യസ്, റോജസ് വെങ്ങച്ചോട്ടിൽ, ജോസ് പുന്നക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് മണിപ്പൂർ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദീപം തെളിയിച്ച് കൊണ്ട് പ്രതിജ്ഞ എടുത്തു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...