കൽപ്പറ്റ:
പനിയും, വയറിളക്കവുമായി ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി മൂന്നു വയസ്സുകാരൻ മരിച്ചു. പള്ളിക്കുന്ന് ചുണ്ടക്കര അമ്പലമൂട് കോളനിയിലെ വിനോദിന്റേയും, നിമിഷയുടേയും മകന്‍ നിഭിജിത്ത് ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ച മുതല്‍ പനിയും, വയറിളക്കവും അനുഭവപ്പെട്ട കുട്ടി വെള്ളിയാഴ്ച രാവിലെയോടെ അവശനിലയിലാകുകയും തുടര്‍ന്ന് കമ്പളക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. കുട്ടിയുടെ മരണകാരണം വ്യക്തമാകുന്നതിനായി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പനി മൂലമാണോ മരണമെന്നുള്ള ഔദ്യോഗിക സ്ഥിരീകരണം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകുയുള്ളൂവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സമാനരോഗ ലക്ഷണങ്ങളോടെ നിഭിജിത്തിന്റെ സഹോദരന്‍ ബിനിജിത്തിനെ കല്‍പ്പറ്റ ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോമോർട്ടത്തിന് ശേഷം സംസ്കരിച്ചു.