വയനാട് മെഡിക്കൽ കോളേജ് എൽ.ഡി.എഫ് ൻ്റെ മുഖം എന്ന എം.ഗോവിന്ദൻ്റെ പ്രസ്താവന സി.പി.എം പാർട്ടിയുടെ വികൃത മുഖത്തിന് ഉദാഹരണം; മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
മാനന്തവാടി: യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന വയനാട് മെഡിക്കൽ കോളേജ് എൽ.ഡി.എഫ്ൻ്റെ മുഖം എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദൻ്റെ പ്രസ്താവന സി.പി.എമ്മിൻ്റെ വികൃത മുഖത്തിന് ഉദാഹരണമാണ് വയനാട് മെഡിക്കൽ കോളേജ്. അഴിമതിയിൽ മുങ്ങിയ ബ്രഹ്മഗിരി വിഷയം വഴി തിരിച്ച് വിടാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്. നാളിതു വരെയായിട്ടും വയനാട് മെഡിക്കൽ കോളേജ് സന്ദർശിക്കാതെയുള്ള അദ്ദേത്തിൻ്റെ പ്രസ്താവന വയനാടൻ ജനതയെ വിഢികളാക്കുകയാണ് ചെയ്യ്തിരിക്കുന്നതെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ഉദ്ഘാനം ചെയ്യ്ത് കൊണ്ട് ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ സംസാരിച്ചു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് അധ്യക്ഷത വഹിച്ചു. പി.കെ.ജയലക്ഷ്മി, അഡ്വ.എൻ.കെ.വർഗീസ്, അഡ്വ.എം.വേണുഗോപാൽ, എം.ജി.ബിജു, പി.വി.ജോർജ്ജ്, എക്കണ്ടി മൊയ്തൂട്ടി, അഡ്വ.ശ്രീകാന്ത് പട്ടയൻ, ജേക്കബ് സെബാസ്റ്റ്യൻ, സാബു പൊന്നിയിൽ,പി.എം.ബെന്നി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം പ്രസിഡണ്ടുമാർ തുടങ്ങിയവർ സംസാരിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര് സെക്കന്ഡറി സ്കൂളുകളിലെ പ്ലസ് വണ് 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്ലൈനായി അപേക്ഷിക്കാം. മോഡല് റെസിഡന്ഷ്യല് സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...