മുത്തങ്ങയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട : 49.54 ഗ്രാം എം.ഡി -എം.എ. യുമായി മുട്ടിൽ സ്വദേശി പിടിയിൽ

.
സുൽത്താൻ ബത്തേരി : മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം കെ.എസ്. ആർ.ടി.സി ബസിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 49.54 ഗ്രാം എം.ഡി.എം.എ. യുമായി മുട്ടിൽ സ്വദേശിയായ അഭയം വീട്ടിൽ മിൻഹാജ് ബാസിം (24) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. ഇതിന്റെ ഉറവിടത്തേക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. ഇയാൾക്കെതിരെ എൻ.ഡി.പി. എസ്. ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. അതിർത്തികളിലൂടെ കേരളത്തിലേക്ക് എം.ഡി.എം എ പോലുള്ള മാരക മയക്കുമരുന്നുകളുടെ കടത്തൽ വ്യാപകമായായതിനെതുടർന്ന് പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ലഹരിക്കടത്തോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ആ വിവരങ്ങൾ ഉടൻ പോലീസിലോ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടോ അറിയിക്കണമെന്നും പോലീസ് കൂടുതൽ പരിശോധനകളും കർശന നടപടികളും സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. വാട്ട്‌സ് ആപ്പ് നമ്പർ (യോധാവ്) : 9995966666 #driveagainstdrug #wayanadpolice.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട്ടില്‍ അതിക്രമിച്ചു കയറി മോഷണം: സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് മുങ്ങിയ പ്രതികളെ പിടികൂടി
Next post രാഷ്ട്രീയത്തിലെ ചില മാതൃകകളുണ്ട് നമുക്ക് ചുറ്റും: അത്തരത്തിലൊരാളാണോ ജുനൈദ് കൈപ്പാണി ? സി.വി.ഷിബു നടത്തിയ അഭിമുഖത്തിൻ്റെ പൂർണ്ണരൂപം
Close

Thank you for visiting Malayalanad.in